ഇത്തവണത്തെ ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിലെ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജു ജോർജ് ആയിരുന്നു. ഈ കഥാപാത്രമായുള്ള പ്രകടനം ജോജു ജോർജിന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറിയിരുന്നു. സംസ്ഥാന പുരസ്‍കാരവും ദേശീയ അംഗീകാരവും ഈ കഥാപാത്രം ജോജുവിന് സമ്മാനിച്ചു. ഇതിന്റെ വിജയത്തോടു കൂടി ജോജു ജോർജ് മലയാള സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തി എന്ന് മാത്രമല്ല ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളും കൂടിയാണ് ജോജു. പ്രതിഭാധനനായ ഒരു നായകനെ കൂടിയാണ് ജോസഫിലൂടെ ജോജുവിന്റെ രൂപത്തിൽ മലയാള സിനിമയ്ക്കു ലഭിച്ചത്. ഇപ്പോഴിതാ ഫിലിം ഫെയർ അവാർഡ് നേടിയ ജോജുവിന് അഭിനന്ദനവുമായി അനൂപ് മേനോൻ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
അനൂപ് മേനോന്റെ വാക്കുകൾ ഇങ്ങനെ, ഈ ചിത്രത്തിൽ ഒപ്പം നിൽക്കുന്ന മഹാരഥന്മാർ കണ്ണിൽ പെട്ടപ്പോഴാണ് ശരിക്കും അഭിമാനം ഇരട്ടിയായത്. ഒരു junior artist ആയി തുടങ്ങി, വർഷങ്ങളോളം കഷ്ടപ്പെട്ടും സഹിച്ചും ത്യജിച്ചും, ഇന്ന് ഒരുപക്ഷെ മലയാളം സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി നിൽക്കുമ്പോ, ജോജു നമുക്ക് തരുന്ന തിരിച്ചറിവുകൾ വലുതാണ്. സിനിമ എന്ന magic നെ കുറിച്ച്, perseverance നെ കുറിച്ച്, തളർത്താൻ ഒരുപാട് ഘടകങ്ങൾ ചുറ്റുമുണ്ടായിട്ടും തളരാതിരിക്കുന്നതിനെ കുറിച്ച്. ജോജുവിന്റെ ഇതു വരെയുള്ള ജീവിതം, സിനിമയിൽ ഉയരങ്ങൾ സ്വപ്നം കാണുന്നവർക്ക് ഒരു ദിശാസൂചി തന്നെയാണ് എന്നതിൽ തർക്കമില്ല.
ഞാൻ എഴുതിയ ഒരു വിധം സിനിമകളിലെല്ലാം ജോജു ഉണ്ട്. ഓരോ ടേക്കിന് മുമ്പും ഭയങ്കര nervous ആകുമായിരുന്ന അയാളെ വഴക്കു വരെ പറയേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. Dolphins ലും Hotel California ലും എല്ലാം ഇത് സംഭവിച്ചിരുന്നു. പക്ഷെ, എത്ര take പോയാലും എല്ലാത്തിനും ഒടുവിൽ ഒരു perfect take തന്ന് ജോജു നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജോജു തന്നെ പിന്നീട് പല സദസ്സുകളിലും ഇത് പറഞ്ഞിട്ടുണ്ട്. സ്വന്തം തമാശകൾ പറഞ്ഞു ഞങ്ങൾ ഒരുമിച്ചിരുന്ന് ചിരിച്ചിട്ടുണ്ട്. ശാസനകളിൽ തളരാതെ സ്വന്തം കുറ്റങ്ങൾ തമാശയാക്കിയും കൂടെ അത് തിരുത്തിയും അയാൾ മുന്നേറിക്കൊണ്ടിരുന്നു. ഈ quality ആണ് അയാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ഇന്നയാൾക്ക് best actor അവാർഡ് കിട്ടുന്നുണ്ടെങ്കിൽ, പ്രേക്ഷകർ രണ്ടു കൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുന്നുണ്ടെങ്കിൽ അത്, ജോജു വർഷങ്ങളോളം പൊരുതി സ്വയം നേടിയെടുത്തതാണ്.
വർഷങ്ങൾക്ക് മുമ്പ് ‘തിരക്കഥ’ എന്ന സിനിമയ്ക്ക് എനിക്ക് Filmfare അവാർഡ് കിട്ടിയപ്പോൾ തോന്നിയ സന്തോഷത്തേക്കാൾ ജോജുവിന്റെ ഈ നേട്ടത്തിൽ ഞാൻ സന്തോഷിക്കുന്നുണ്ട്. പ്രത്യേകിച്ചും, ‘തിരക്കഥ’ എന്ന സിനിമയിൽ ജോജു ഒരു junior artist ആയിരുന്നു എന്നത് ഈ അവസരത്തിൽ ഓർക്കുമ്പോൾ. ഇനിയും ഒരുപാടൊരുപാട് പുരസ്കാരങ്ങളും സ്നേഹവും അയാളെ കാത്തിരിക്കുന്നുണ്ട്. നമുക്ക് ഒരുപാട് അഭിമാനിക്കാനുണ്ട്, അദ്ദേഹത്തിന്റെ ഇനിയും വരാനിരിക്കുന്ന നേട്ടങ്ങളിൽ.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.