ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കലാകാരൻ ആണ് അനൂപ് മേനോൻ. ഒരു മികച്ച നടൻ എന്നു പേരെടുത്ത അനൂപ് മേനോൻ ഒരു ഗംഭീര രചയിതാവും കൂടിയാണ്. അദ്ദേഹം രചിച്ച ചിത്രങ്ങൾ ഏറെയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവയാണ്. ഇപ്പോൾ കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയും അരങ്ങേറ്റം കുറിക്കുന്ന അനൂപ് മേനോൻ കൗമുദി ടി വിയിലെ താര പകിട്ട് എന്ന പരിപാടിയിൽ നടത്തിയ ഒരു വെളിപ്പെടുത്തൽ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സീരിയലിൽ നിന്നു വന്നു എന്ന കാരണം കൊണ്ട് പലരേയും സിനിമയിൽ നിന്ന് ഒഴിവാക്കാറുണ്ട് എന്നും, തന്നെ ആ കാരണം പറഞ്ഞു ഒട്ടേറെ ചിത്രങ്ങളിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട് എന്നും അനൂപ് മേനോൻ പറയുന്നു.
സീരിയലിൽ നിന്നും വന്ന ഒരാളാണ് താൻ എന്നും സീരിയൽ എന്നു പറയുന്നത് സിനിമയ്ക്ക് ഒരു ആന്റി ഡോട്ടായിട്ട് വർക്ക് ചെയ്യുന്ന കാര്യമാണ് എന്നും അനൂപ് മേനോൻ പറയുന്നു. ആ കാരണം കൊണ്ട് പലപ്പോഴും പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നും ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല എന്നും അനൂപ് മേനോൻ കൂട്ടിച്ചേർക്കുന്നു. സീരിയലിൽ അഭിനയിച്ച ഒരു ആക്ടർ ഇൻസൽട്ടഡ് ആകും എന്നും സീരിയലിലെ കാരക്ടർ അവിടെ നിൽക്കുമ്പോൾ തിയേറ്ററിൽ കാണുന്ന സമയത്ത് ഇത് നമ്മുടെ മറ്റേ ഇന്ന സീരിയലിലെ മറ്റേ പയ്യനല്ലേ എന്ന് പറയുന്നിടത്ത് ഈ കാരക്ടറിനെ കട്ടാവും എന്നും അനൂപ് വിശദീകരിക്കുന്നു. അപ്പോൾ സിനിമയിലെ കഥാപാത്രത്തിന്റെ വിശ്വസനീയത പോകും എന്ന ധാരണ മൊത്തത്തിലുണ്ട് എന്നും അനൂപ് മേനോൻ പറയുന്നു. അങ്ങനെ തിരക്കഥ എന്ന സിനിമക്ക് മുൻപ് രണ്ട് വർഷം താൻ ഒരു സീരിയലിലും അഭിനയിച്ചില്ല എന്നും അനൂപ് മേനോൻ വെളിപ്പെടുത്തി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.