മഹാഭാരത കഥ ചിത്രമാക്കുക എന്നത് ഇന്ത്യൻ സിനിമയിലെ വിശ്വവിഖ്യാത ചലച്ചിത്രകാരന്മാരുടെ പ്രധാന സ്വപ്നങ്ങളിൽ ഒന്നായി അന്നും ഇന്നും നിലനിൽക്കുന്ന ഒരു കാര്യമാണ്. മഹാഭാരത കഥയിൽ ദൃശ്യാവിഷ്ക്കാരമൊരുക്കാൻ പലരും പലവട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും പിന്നീട് അതൊന്നും നടക്കാതെ പോയ കാഴ്ചയാണ് കണ്ടിട്ടുള്ളത്. എന്നാൽ ബോളിവുഡ് ഉൾപ്പടെ ശ്രമിച്ച് പരാജയപ്പെട്ട ഈ ദൗത്യം ഏറ്റെടുത്തതാവട്ടെ നമ്മുടെ മലയാളം സിനിമ എന്ന താരതമ്യേന ചെറിയ ഇൻഡസ്ട്രിയും. മലയാളത്തിന്റെ അഭിമാനം ഞ്ജാനപീഠ പുരസ്കാര ജേതാവ് എം ടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന വിശ്വവിഖ്യാത കൃതിക്ക് തിരക്കഥ രചിക്കുന്നു എന്ന വാർത്ത പുറത്തു വന്നതുമുതൽ പ്രേക്ഷകരേവരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ചിത്രത്തിൽ നായകനായി എത്തുന്നുവെന്ന വാർത്തകൾ കൂടി വന്നതോടെ ആരാധകരെ അത് ആവേശത്തിലാക്കി. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത വാരത്തോടു കൂടിയുണ്ടാകും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മോഹൻലാലിന്റെ പിറന്നാൾ ദിവസമായ മേയ് 21നായിരിക്കും രണ്ടാമൂഴത്തിന്റെ പ്രഖ്യാപനമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത ആവേശമായിരിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിൽ ഭീമനായാണ് മോഹൻലാൽ എത്തുന്നത്. വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബി. ആർ. ഷെട്ടിയാണ് ആയിരം കോടിയോളം മുതൽമുടക്കി ഒരുക്കുന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമെന്ന് വിശേഷിപ്പിക്കാം. ചിത്രത്തിനായി ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നും വമ്പൻ താരങ്ങൾ എത്തും. ഇതിന് മുൻപ് മരക്കാറുടെ പ്രഖ്യാപനത്തോടെയാണ് മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിച്ചത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.