ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് മോഹൻലാൽ എന്ന നടൻ നായകനായി അരങ്ങേറ്റം കുറിച്ചപ്പോൾ, അതിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് കാരണമായി മാറിയ ഒരു ഘടകം പ്രണവ് മോഹൻലാൽ കാഴ്ച വെച്ച അതിഗംഭീരമായ സംഘട്ടനം ആയിരുന്നു. പാർക്കർ എന്ന സംഘട്ടന ശൈലി അഭ്യസിച്ച പ്രണവ് അതിസാഹസികമായ സംഘട്ടനങ്ങൾ ആണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. അതിനു ശേഷം വന്ന ചില റിപ്പോർട്ടുകൾ നമ്മളോട് പറഞ്ഞത്, പ്രണവിന് ശേഷം പ്രശസ്ത മലയാള യുവ നായികയായ അന്ന ബെന്നും പാർക്കർ അഭ്യസിക്കുകയാണ് എന്നാണ്. രഞ്ജൻ പ്രമോദ് ഒരുക്കുന്ന ഒരു ചിത്രത്തിന് വേണ്ടിയാണു അന്ന പാർക്കർ പഠിക്കുന്നത് എന്നും അതിൽ അന്നയുടെ സംഘട്ടന രംഗങ്ങൾ ഉണ്ടാകുമെന്നുമാണ് വാർത്തകൾ വന്നത്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി പറയുകയാണ് അന്ന ബെൻ. ഓൺലൂകേർസ് മീഡിയയുമായി നടത്തിയ സംഭാഷണത്തിൽ ആണ് അന്ന ബെൻ മറുപടി പറഞ്ഞത്.
അങ്ങനെ ഒന്നും പറയാൻ പറ്റില്ല എന്നും താൻ മറ്റൊരു ചിത്രത്തിന് വേണ്ടി ശാരീരികമായി ഫിറ്റ്നസ് നിലനിർത്താൻ വേണ്ടി കൂടി ബോക്സിങ് പരിശീലനമാണ് നടത്തിയത് എന്നും അന്ന പറയുന്നു. ഇനി വരാൻ പോകുന്ന “എന്നിട്ട് അവസാനം” എന്ന തന്റെ പുതിയ ചിത്രത്തിൽ ഒരു സ്പോർട്സ് സംബന്ധമായ ഭാഗത്തിൽ അഭിനയിക്കണം എന്നും അതിനു ശാരീരികമായി നല്ല പരിശ്രമം ആവശ്യമാണ് എന്നുമാണ് അന്ന ബെൻ പറയുന്നത്. ഇപ്പോൾ അന്ന നായികാ വേഷം ചെയ്ത രണ്ടു ചിത്രങ്ങൾ ആണ് തീയേറ്ററുകളിൽ ഓടുന്നത്. അതിലൊന്ന് ആഷിഖ് അബു ഒരുക്കിയ നാരദൻ ആണെങ്കിൽ മറ്റൊന്ന് വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ് ആണ്. ഈ രണ്ടു ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അന്ന ബെൻ കാഴ്ച വെച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.