കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആദ്യമാണ് പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകൾ അന്ന ബെൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ ബേബി മോൾ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ, ഷെയിൻ നിഗം തുടങ്ങയവർക്കൊപ്പം കാഴ്ച വെച്ച ഗംഭീര പ്രകടനം ഈ നടിയെ മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളാക്കി മാറ്റി. അതിനു ശേഷം വിനീത് ശ്രീനിവാസൻ നിർമ്മിച്ച് മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിലൂടെയും ഈ നടി ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ലാലിനൊപ്പം നിന്ന് ഹെലൻ പോൾ എന്ന ടൈറ്റിൽ കഥാപാത്രത്തെ അതിഗംഭീരമായി അന്ന ബെൻ അവതരിപ്പിച്ചപ്പോൾ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും കുമ്പളങ്ങി നൈറ്റ്‌സിനെ പോലെ തന്നെ വലിയ നിരൂപക പ്രശംസ നേടുകയും ചെയ്തു. അതിനു ശേഷം അന്ന ബെൻ നായികയായി എത്തിയ കപ്പേള എന്ന ചിത്രം ഈ വർഷം റിലീസ് ചെയ്തെങ്കിലും ലോക്ക് ഡൌൺ വന്നത് മൂലം അധിക ദിവസം തീയേറ്ററുകളിൽ തുടർന്നില്ല. ഒരുപിടി മികച്ച ചിത്രങ്ങൾ ഇപ്പോൾ തന്നെ കയ്യിലുള്ള അന്ന ബെൻ ലോക്ക് ഡൌൺ കഴിഞ്ഞു വീണ്ടും സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു അന്ന ബെൻ പങ്കു വെച്ച തന്റെ പുതിയ ചിത്രങ്ങളാണ്. കൂട്ടുകാരിയുടെ കല്യാണത്തിനായി നടത്തുന്ന ഒരു വെഡ്ഡിങ് ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് അന്ന ബെൻ പങ്കു വെച്ചിരിക്കുന്നത്. സുന്ദരികളായ കൂട്ടുകാരുമൊത്തു വളരെ മോഡേൺ വസ്ത്രത്തിലാണ് അന്ന ബെൻ ഈ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും പ്രേക്ഷകർ അന്ന ബെന്നിന്റെ ഈ പുതിയ ലുക്കിലുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് നൽകിയിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഈ നടി പാർക്കർ എന്ന സംഘട്ടന വിദ്യ പഠിച്ചതും ലോക്ക് ഡൌൺ കാലത്തു വാർത്തകളിൽ നിറഞ്ഞിരുന്നു.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.