മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്പോർട്സ് ചിത്രങ്ങളിൽ ഒന്നാണ് സ്പീഡ് ട്രാക്ക് ദിലീപിനെ നായകനാക്കി എസ്.എൽ പുരം ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകനെ മുൾമുനയിൽ ഇരുത്തുന്ന ഒരുപാട് ത്രില്ലിംഗ് രംഗങ്ങളുള്ള ചിത്രം കൂടിയാണ് സ്പീഡ് ട്രാക്ക്. 2007 ലാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. താൻ ഏറ്റവും കൂടുതൽ ഹാർഡ് വർക്ക് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് സ്പീഡെന്ന് ദിലീപ് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്പീഡിന്റെ സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സ്പീഡ് ട്രാക്കിനെയും ദിലീപിനെ കുറിച്ചും പരാമര്ശിക്കുകയുണ്ടായി.
സ്പീഡ് സിനിമ ഇന്ത്യയുടെ ലോങ് ജംപ് ചാമ്പ്യൻ അഞ്ചു ബോബി ജോർജ്ജ് കാണുവാൻ ഇടയാവുകയും ഒരു പരിചയവും ഇല്ലാത്ത തന്നെ അഭിനന്ദിക്കുവാൻ ഒരിക്കൽ വിളിച്ചിരുന്നു എന്ന് സംവിധായകൻ എസ്.എൽ പുരം ജയസൂര്യ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. നടൻ ദീപിനെ കുറിച്ചു അഞ്ചു ബോബു ജോർജ്ജ് വാചാലയായിയെന്നും സൂചിപ്പിക്കുകയുണ്ടായി. ദിലീപ് യഥാർത്ഥത്തിൽ ഒരു അത്‌ലറ്റ് തന്നെയാണോ എന്ന് അഞ്ചു തന്നോട് ചോദിച്ചു എന്ന് എസ്.എൽ പുരം ജയസൂര്യ പറയുകയുണ്ടായി. ദിലീപ്- എസ്.എൽ പുരം ജയസൂര്യ കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം വന്ന ചിത്രമായിരുന്നു ജാക്ക് ഡാനിയൽ. പ്രതീക്ഷയുടെ അമിത ഭാരം മൂലം സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ദിലീപിന്റെ സ്പീഡ് ട്രാക്ക് പോലെയുള്ള സ്പോർട്സ് ചിത്രങ്ങൾക്കായി സിനിമ പ്രേമികൾ ഇപ്പോളും കാത്തിരിക്കുകയാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.