മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകരിലൊരാളാണ് വനിതാ സംവിധായികയായ അഞ്ജലി മേനോൻ. മഞ്ചാടിക്കുരു എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അഞ്ജലി മേനോൻ, അതിനു ശേഷം രഞ്ജിത് ഒരുക്കിയ കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേർണി എന്ന ഭാഗവും, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും അഞ്ജലി മേനോനാണ്. ഇപ്പോഴിതാ അവർ തന്റെ പുതിയ ചിത്രവുമായി വരികയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഗായിക സയനോര, നടിമാരായ പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവർ പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോ പങ്ക് വെച്ചിരുന്നു. ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ് എന്ന കുറിപ്പോടെയാണ് ഇവർ ഈ ഫോട്ടോ പങ്ക് വെച്ചത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന വണ്ടർ വുമൺ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു ആ പോസ്റ്റ് എന്നാണ് സൂചന.
നാദിയ മൊയ്ദു, പാർവതി തിരുവോത്ത്, നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിനീ എന്നിവര്‍ ഈ സിനിമയിൽ ഗർഭിണികളായി വേഷമിടുന്നു എന്നാണ് വാർത്തകൾ പറയുന്നത്. ഇവരെ കൂടാതെ ഗായിക സയനോര, രജിഷ വിജയൻ, ആസിഫ് അലി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്. അധികം വൈകാതെ തന്നെ ഈ ചിത്രം പ്രഖ്യാപിക്കുമെന്നാണ് സൂചന. മമ്മൂട്ടി നായകനായ പുഴുവിന് ശേഷം പാർവതി അഭിനയിക്കുന്ന മലയാള ചിത്രമാകും ഈ അഞ്ജലി മേനോൻ ചിത്രമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.