മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഈ വർഷം ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ‘വില്ലൻ’. 8 മാസത്തെ ഇടവേളക്ക് ശേഷം റിലീസിനായി ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് ‘നീരാളി’. കെ. വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ37 ന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടനിലാണ് ഇപ്പോൾ, ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായ ശേഷം ജൂലൈ 18ന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫറിൽ താരം ജോയിൻ ചെയ്യും. ലുസിഫറിന് ശേഷം അഞ്ജലി മേനോൻ ചിത്രത്തിലായിരിക്കും മോഹൻലാൽ അഭിനയിക്കുക എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സംവിധായികയാണ് അഞ്ജലി മേനോൻ. ഈ മാസം അഞ്ജലി മേനോന്റെ സംവിധാനത്തിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘കൂടെ’. പൃഥ്വിരാജ് നായകനായിയെത്തുന്ന ചിത്രം ജൂലൈ 14ന് പ്രദർശനത്തിനെത്തും. ആർ. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ‘കൂടെ’ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ വീണ്ടും ആർ. രഞ്ജിത്തിന്റെ നിർമ്മാണത്തിൽ ഒരു ചിത്രം ചെയ്യും എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മോഹൻലാൽ അഞ്ജലിക്ക് ഡേറ്റ് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. കുടുംബ പഞ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും എന്ന് സൂചനയുണ്ട്.
ഈ വർഷം കുറെയേറെ ചിത്രങ്ങൾ മോഹൻലാലിന്റെ റിലീസിനായിയെത്തുന്നുണ്ട്. നീരാളിക്ക് ശേഷം മോഹൻലാൽ ഇത്തിക്കര പക്കിയായി വേഷമിടുന്ന ‘കായംകുളം കൊച്ചുണ്ണി’ യാണ് ആഗസ്റ്റ് 18ന് പ്രദർശനത്തിനെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ഡ്രാമാ’ സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നത്. സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ ഒക്ടോബർ 11ന് വമ്പൻ റിലീസോട് കൂടി പ്രദർശനത്തിനെത്തും.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.