മലയാള സിനിമയിലെ ചുരുക്കം ചില സംവിധായികമാരിൽ ഒരാളാണ് അഞ്ജലി മേനോൻ, ഉസ്താദ് ഹോട്ടൽ, ബാഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായിക എന്ന് തന്നെ വിശേഷിപ്പിക്കാം. പൊതുവെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് സിനിമയുടെ ടൈറ്റിലിനെ കുറിച്ചു അഞ്ജലി മേനോൻ ചിന്തിക്കുകയുള്ളൂ. അഞ്ജലി മേനോൻ ചിത്രം ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിംഗ് പൂർത്തിയാക്കി റീലീസിനോട് അടുത്തപ്പോൾ മാത്രമായിരുന്നു ടൈറ്റിൽ പുറത്തുവിട്ടത്, അതേ രീതി തന്നെയാണ് തന്റെ പുതിയ ചിത്രത്തിലും അഞ്ജലി മേനോൻ സ്വീകരിച്ചത്. പൃഥ്വിരാജ്, പാർവതി, നസ്രിയ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മാസങ്ങളൾക്ക് മുമ്പ് ഷൂട്ടിംഗ് ആരംഭിച്ചതായിരുന്നു, ഷൂട്ടിംഗ് പൂർത്തിയായ വേളയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൻസ് ചെയ്യാൻ അഞ്ജലി മേനോൻ തീരുമാനിച്ചത്. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് ‘കൂടെ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ‘മൈ സ്റ്റോറി’ക്ക് ശേഷം പൃഥ്വിരാജ്- പാർവതി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൂടെ’. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ‘ടു കൻട്രിസ് നിർമ്മാതാവ് എം.രഞ്ജിത്താണ്.
മലയാള സിനിമയിൽ നസ്രിയയുടെ തിരിച്ചു വരവ് കൂടിയായിരിക്കും ഈ ചിത്രം. അഞ്ജലി മേനോൻ ചിത്രം തന്നെയായ ബാംഗ്ലൂർ ഡേയ്‌സിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായ നസ്രിയ വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ അഞ്ജലി മേനോൻ ചിത്രം ‘കൂടെ’ ജൂലൈയിൽ പ്രദർശനത്തിനെത്തും. പോസ്റ്ററിൽ ഒരു ഫ്രഷ്നെസ് ഫീൽ ചെയ്യുന്നുണ്ട്, ചിത്രത്തിൽ നസ്രിയ പൃഥ്വിരാജിന്റെ പെങ്ങളായിരിക്കും എന്നും സൂചനയുണ്ട്. പറവക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ലിറ്റിൽ സ്വയബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകരാണ്. രജപുത്ര വിശ്വൽ മീഡിയയും ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെയും ബാനറിലായിരിക്കും ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തുക്കുക.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.