മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമാണ്. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ രചിക്കുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ ഡ്രാമയായാണ് ഒരുക്കുന്നത്. മധുരയിൽ ഷൂട്ടിംഗ് ആരംഭിച്ച കിംഗ് ഓഫ് കൊത്ത ഇപ്പോൾ രാമേശ്വരത്തു പുരോഗമിക്കുകയാണ്. അതിനിടയിൽ രണ്ട് ദിവസം മുൻപ് ദുൽഖർ പങ്ക് വെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. “നിങ്ങളുടെ സീൻ നേരത്തെ പൂർത്തിയായാൽ സെറ്റിൽ നിർമ്മാതാവ് അഥവാ കുഴപ്പക്കാരനായി കറങ്ങി നടക്കാം” എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ തന്റെ പുതിയ ചിത്രം പങ്ക് വെച്ചത്. അതിന് താഴെ പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ ഇട്ട കമന്റാണ് ഇപ്പോൾ വൈറലായി മാറുന്നത്.
https://www.instagram.com/p/Cjh7uHbJn6c/
കുഴപ്പക്കാരൻ എന്ന വാക്ക് കൃത്യമാണെന്നും വാക്കി ടോക്കി അടിച്ചുമാറ്റി അണിയറ പ്രവർത്തകരെ ഇപ്പോഴും വഴിതെറ്റിക്കാറുണ്ടോ എന്നുമാണ് അഞ്ജലി മേനോൻ ചോദിക്കുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ നായകന്മാരിലൊരാളായിരുന്നു ദുൽഖർ സൽമാൻ. അഞ്ജലി തിരക്കഥ രചിച്ച ഉസ്താദ് ഹോട്ടലിലും ദുൽഖർ സൽമാനായിരുന്നു നായകനായി എത്തിയത്. വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരും വേഷമിടുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യാൻ പോകുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.