മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ട് ദിവസം മുൻപ് ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്. സൂപ്പർഹിറ്റ് സീനിയർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി ഒരുക്കുന്ന ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനും, ഇത് നിർമ്മിക്കുന്നത് ദുൽഖർ സൽമാന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നുമാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ, പാക്കപ്പ് വീഡിയോ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്ന നടി അനിഖ സുരേന്ദ്രൻ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കിംഗ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ ഒരു കൊലമാസ്സ് ചിത്രമായിരിക്കുമോ എന്നായിരുന്നു അനിഖയോടുള്ള ചോദ്യം. അതിനു അനിഖ മറുപടി പറഞ്ഞത്, അതിന്റെ പേര് പോലെ തന്നെ, പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാമുള്ള ഒരു ചിത്രമായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ്.
അനിഖ സുരേന്ദ്രൻ നായികാ വേഷം ചെയ്യുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. അതിന്റെ പ്രീ- റിലീസ് പ്രസ് മീറ്റിൽ വെച്ചാണ് ഈ കാര്യങ്ങൾ അനിഖ വെളിപ്പെടുത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയിൽ പ്രസന്ന, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, റിതിക സിങ്, പ്രമോദ് വെളിയനാട്, കെ ജി എഫ് താരം ശരൺ എന്നിവരും വേഷമിടുന്നുണ്ട്. ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 24 നാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യാൻ പോകുന്നത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.