പ്രശസ്ത സംവിധായകൻ ആയിരുന്ന ഐ വി ശശിയുടെ മകനായ അനി ഐ വി ശശിയും ഇപ്പോൾ സംവിധായകനായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. അത് കൂടാതെ പ്രിയദർശന്റെ സഹസംവിധായകൻ കൂടിയായ അനി ജോലി ചെയ്ത ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന പ്രിയദര്‍ശന്‍- മോഹൻലാൽ പ്രോജക്ട്. ഈ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും കൂടിയാണ് അനി ഐ വി ശശി. മോഹൻലാൽ അവതരിപ്പിക്കുന്ന മരക്കാർ എന്ന നായക കഥാപാത്രത്തിന്റെ യൗവന കാലം അവതരിപ്പിച്ചു കൊണ്ട് പ്രണവ് മോഹൻലാലും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഇതിലെ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അനി.
നമ്മുടെ സംവിധായകര്‍ പ്രണവ് എന്ന നടനെ ഇതുവരെയും പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല എന്ന അഭിപ്രായമാണ് അനി പങ്കു വെക്കുന്നത്. മരക്കാർ എന്ന ചിത്രത്തിലെ ഒരു പ്രത്യേക സീനിലെ പ്രണവിന്റെ പ്രകടനം മോഹൻലാൽ സാറിന്റെയും സുചിയാന്റിയുടെയും കണ്ണ് നനച്ചു എന്നും പ്രണവ് മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് സിനിമാലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്നും കൗമുദിക്ക് നൽകിയ ഓണ്ലൈന് അഭിമുഖത്തില്‍ അനി പറയുന്നു. മരക്കാർ കൂടാതെ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം ആണ് പ്രണവ് അഭിനയിച്ചു ഇനി റീലീസ് ചെയ്യാനുള്ള ചിത്രം. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്ന മരക്കാർ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേർന്നു നിർമ്മിച്ച ഈ ചിത്രം ആഗസ്റ്റ് 12 നു കേരളത്തിലെ മുഴുവൻ സ്ക്രീനുകളിലും ആയി റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.