ഡബിള് ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ അങ്കമാലി ഡയറീസ്’. നടന് ചെമ്പന് വിനോദ് ജോസ് തിരക്കഥയെഴുതിയ ചിത്രത്തില് എണ്പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരന്നത്. ആരാധകരെ തൃപ്തിപ്പെടുത്തി ഈ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കി.
സിനിമാമേഖലയിൽ നിന്ന് തന്നെ ഒട്ടേറെപ്പേർ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ചിത്രം റിലീസ് ചെയ്ത് അഞ്ച് മാസങ്ങള്ക്ക് ശേഷം മലയാളത്തിലെ പുതുനിര സംവിധായകരില് പ്രമുഖനായ അല്ഫോന്സ് പുത്രനും അങ്കമാലി ഡയറീസിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൽഫോൻസ് പുത്രൻ ചിത്രത്തെക്കുറിച്ച് പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴാണ് താൻ അങ്കമാലി ഡയറീസ് കണ്ടത്. ചിത്രം ഉശിരനാണ്. ‘പുതുമുഖഅഭിനേതാക്കളും ഗംഭീരം. സംഗീതം വേറെ ലെവല്. പടം എനിക്ക് നല്ല ഇഷ്ടമായി.’ സൂക്ഷ്മതയുള്ള തിരക്കഥയാണെന്ന് തിരക്കഥാകൃത്ത് ചെമ്പന് വിനോദ് ജോസിനെയും അൽഫോൻസ് അഭിനന്ദിക്കുന്നുണ്ട്.
അതേസമയം നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രം ഒരുക്കുന്നത് തമിഴിലാണ്. ‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്’ ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അൽഫോൻസ് കുറിച്ചത്. ഈ ചിത്രത്തിലും പുതുമുഖങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അഭിനയിക്കാനും പാട്ട് പാടാനും അറിയാവുന്ന നായികയെയും തന്റെ പുതിയ ചിത്രത്തിനായി അൽഫോൻസ് പുത്രൻ തേടുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.