അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആന്റണി വർഗീസ്. പുതിയ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ആന്റണി ഇപ്പോൾ. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവർ ആണോ ഇതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ.
അതേസമയം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിലാണ് ആന്റണി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ്. ഫിനാന്‍സിംഗ് കമ്പനിയില്‍ ജോലി നോക്കുന്ന യുവാവിന്റെ വേഷമാണ് ആന്റണി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. വിനായകന്‍, ചെമ്പന്‍ വിനോദ്, ടിറ്റോ വിത്സൺ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. നവാഗതനായ ദിലീപ് കുര്യനാണ് തിരക്കഥ. അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദും സഹനിര്‍മാതാക്കളായി ചിത്രത്തിലുണ്ട്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.