അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സന്തോഷത്തിലും അപകടത്തിന്റെ ഞെട്ടലിലുമാണ് ചലച്ചിത്രതാരം അനീഷ് ജി മേനോൻ. നിരവധി ചിത്രങ്ങളിലൂടെ സഹതാരമായി ശ്രദ്ധിക്കപ്പെട്ട അനീഷ് ജി. മേനോൻ ദൃശ്യം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതനായി മാറിയത്. ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യാ സഹോദരന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അനീഷ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് വള്ളിയും തെറ്റി പുള്ളിയും തെറ്റി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കാപ്പുച്ചീനോ എന്ന ചിത്രത്തിലൂടെ നായകനായി കൂടി അരങ്ങേറി. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്നചിത്രത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു അനീഷ് ജി മേനോൻ. തന്റെ വീട്ടിലേക്കുള്ള വഴിയിലാണ് അനീഷ് ജി മേനോൻ വലിയ അപകടത്തെ നേരിട്ടത്.
എടപ്പാൾ – ചങ്ങരംകുളം ഹൈവേയിൽ വച്ചായിരുന്നു അപകടം നടന്നത്. തന്റെ കാറിൽ യാത്രചെയ്യുകയായിരുന്ന അനീഷ് ജി മേനോന്റെ മുന്നിലേക്ക് അശ്രദ്ധയോടെ ഒരു പിക്കപ്പ് വാൻ വളവിൽ യുട്ടേണ് എടുത്തതാണ് ഈ അപകടത്തിന് കാരണമായത്. ഞാൻ മാക്സിമം ചവിട്ടി നോക്കിയെങ്കിലും വളരെ വേഗതയോടെ കൂടിയായിരുന്നു വാഹനത്തിന്റെ യാത്ര എന്നതിനാൽ തന്നെ സ്പീഡ് നിയന്ത്രിക്കാൻ ആയില്ലെന്നു അനീഷ് ജി മേനോൻ പറഞ്ഞു. വണ്ടിയിൽ എയർബാഗ് ഉള്ളതിനാലും സീറ്റ് ബെൽറ്റ് ധരിച്ചതിനാലുമാണ് താൻ തലനാരിഴക്ക് രക്ഷപ്പെട്ടത് എന്ന് അനീഷ് ജി മേനോൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുകയുണ്ടായി. ദൈവാനുഗ്രഹവും വീട്ടുകാരുടെ പ്രാർത്ഥനയുമാണ് ഇത്ര വലിയ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചത്. വാഹനം അമിതവേഗതയിൽ ഓടിക്കുന്നവരും വളരെയധികം ശ്രദ്ധിക്കണമെന്നും കഴിവതും പരമാവധി വേഗത കുറച്ച് ഓടിക്കണമെന്ന് അനീഷ് പറഞ്ഞു. അപകടത്തിൽപ്പെട്ട അനീഷിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.