യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് എന്റർടൈൻമെന്റ് പകർന്നു കൊടുക്കുന്നതിനൊപ്പം തന്നെ വളരെ ആഴവും കാമ്പും ഉള്ള കഥയും കൂടി പറയുന്ന ഒരു ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. ദേശീയ പുരസ്‍കാരം നേടിയ ചലച്ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സലിം അഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ആത്മ കഥാംശം കൂടി ഉൾക്കൊള്ളുന്ന ചിത്രം കൂടി ആണ്. ടോവിനോ തോമസിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിലേത് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് അഭിനന്ദന വാക്കുകളും ആയി രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത നടി കവിത നായർ ആണ്.
ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ കവിത നായർ അഭിനയിച്ചിട്ടും ഉണ്ട്. ആദ്യമായാണ് ഒരു അതിഥി വേഷം ചെയ്തിട്ടു അതിനു തനിക്കു ഇത്ര പ്രശംസ ലഭിക്കുന്നതെന്ന് കവിത നായർ പറയുന്നു. മാത്രമല്ല, എല്ലാത്തരം പ്രേക്ഷകരുടേയും മനസ്സിൽ സ്പർശിക്കുന്ന , നന്മയും സ്നേഹവും സന്തോഷവും തരുന്ന ഒരു ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്നും കവിത നായർ അഭിപ്രായപ്പെട്ടു. ഇതുപോലത്തെ നല്ല ചിത്രങ്ങൾ നമ്മൾ തീയേറ്ററിൽ പോയി കണ്ടാൽ മാത്രമേ ഇത്തരം കൂടുതൽ ചിത്രങ്ങൾ നമ്മുക്ക് മുന്നിൽ എത്തുകയുള്ളൂ എന്നും അത് കൊണ്ട് ഈ ചിത്രം ഇനിയും കാണാത്തവർ തീയേറ്ററിൽ തന്നെ പോയി ആൻഡ് ദി ഓസ്കാർ ഗോസ് റ്റു കാണണം എന്നും കവിത നായർ അഭ്യർത്ഥിക്കുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.