തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായിക ആയിരുന്നു അനശ്വര രാജൻ എന്ന പെൺകുട്ടി. ഉദാഹരണം സുജാത എന്ന ഹിറ്റ് ചിത്രത്തിലൂടെ രണ്ടു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറിയ അനശ്വര ആ ചിത്രത്തിൽ മഞ്ജു വാര്യരുടെ മകൾ ആയി എത്തി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതിൽ ഒരു ദുൽഖർ സൽമാൻ ആരാധിക ആയി അഭിനയിച്ച അനശ്വര യഥാർത്ഥ ജീവിതത്തിലും ദുൽഖറിന്റെ വലിയ ഫാൻ ആണ്. കഴിഞ്ഞ മൂന്നു വർഷം ആയി അനശ്വര കൊണ്ട് നടന്ന സ്വപ്നം ആയിരുന്നു ദുൽഖർ സൽമാനെ ഒന്ന് നേരിട്ട് കാണുക എന്നത്. ഇപ്പോൾ ഇതാ തന്റെ ആരാധനാപാത്രത്തെ നേരിട്ട് കണ്ട അദ്ദേഹത്തോടൊപ്പം ഫോട്ടോയും എടുത്തതിന്റെ സന്തോഷത്തിൽ ആണ് ഈ കലാകാരി.
”എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു! കഴിഞ്ഞ മൂന്നു വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു”, ഇങ്ങനെയാണ് ദുല്ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അനശ്വര ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോൾ ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ആദ്യ രാത്രി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനശ്വര. ഇതിനിടക്ക് ഒരു തമിഴ് ചിത്രത്തിലും അനശ്വര അഭിനയിച്ചു കഴിഞ്ഞു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങളിലെ കീർത്തി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച വെച്ച അനശ്വര രാജന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ പോപ്പുലർ ആയ മാത്യു തോമസ് ആയിരുന്നു ഇതിലെ നായകൻ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.