സാംസ്കാരിക മഹത്വവും ആഗോള പ്രാധാന്യവും സമന്വയിപ്പിക്കുന്ന ഒരു സുപ്രധാന പരിപാടിയായി ഈ വാരാന്ത്യത്തിൽ അനന്ത് ഭായ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. ആഗോളതലത്തിൽ കല, സിനിമ, രാഷ്ട്രീയം എന്നിവയുടെ ഒത്തുചേരൽ കൂടി ഉൾക്കൊള്ളുന്ന ഈ ആഘോഷം, വെറുമൊരു വിവാഹാഘോഷ ചടങ്ങിന്റെ പ്രാധാന്യത്തിനും അതീതമായാണ് നിലകൊള്ളുന്നത്.
ആഗോള സാമൂഹിക രാഷ്ട്രീയ വൃത്തങ്ങളിൽ ഈ വിവാഹത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട്, ഈ മൂന്ന് ദിവസത്തെ ആഘോഷത്തിനായി ലോകമെമ്പാടുമുള്ള പ്രമുഖർ മുംബൈയിൽ ഒത്തുകൂടി. കിം കർദാഷിയാൻ, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ തുടങ്ങിയ അതിഥികൾ ഇതിനോടകം എത്തുകയും, ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ താജ് കൊളാബയിൽ തങ്ങൾക്കു ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന്റെ ചിത്രങ്ങൾ പങ്കിടുകയും ചെയ്തു.
ഈ വിവാഹം രണ്ട് വ്യക്തികളുടെ ഐക്യം മാത്രമല്ല നമ്മുക്ക് കാണിച്ചു തരുന്നത്. അതിനൊപ്പം അംബാനി കുടുംബത്തിന്റെ അന്തസ്സിനും അവരുടെ അന്താരാഷ്ട്ര ബന്ധങ്ങൾക്കും കൂടിയുള്ള തെളിവാണ് നൽകുന്നത്. മുൻ യുകെ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ബോറിസ് ജോൺസൺ, സാംസങ് ഇലക്ട്രോണിക്സ് എക്സിക്യൂട്ടീവ് ചെയർമാൻ ജയ് വൈ ലീ, തെലുങ്ക് സൂപ്പർ താരം റാം ചരൺ തുടങ്ങിയ സാംസ്കാരിക ഐക്കണുകളും ആഗോള നേതാക്കളും അന്തർദേശീയ തലത്തിൽ സ്വാധീനം ചെലുത്തുന്നവരുടെയും ഒരു റോൾ കോൾ പോലെയാണ് വിവാഹത്തിന്റെ അതിഥി പട്ടിക. അവരുടെ സാന്നിധ്യം ആഗോള സാംസ്കാരിക കൈമാറ്റത്തിന്റെയും നയതന്ത്ര സൌഹൃദത്തിന്റെയും ഒരു കൂട്ടുകെട്ട് എന്ന നിലയിൽ വിവാഹത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.
പരമ്പരാഗത സമൃദ്ധിയുടെയും ആധുനിക ചാരുതയുടെയും സംയോജനത്തോടെ, ഈ വിവാഹാഘോഷം ആഗോള സാംസ്കാരിക ബോധത്തിൽ മായാത്ത മുദ്ര പതിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നു. അനന്ത് ഭായ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഒരു ഐക്യം മാത്രമല്ല, ഭൂഖണ്ഡങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന ഒരു ആഘോഷമാണ്. ഇത് ലോക വേദിയിൽ മഹത്വത്തിനും സാംസ്കാരിക ഐക്യത്തിനും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.