[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി ‘ആനന്ദ് ശ്രീബാല’ ഹൗസ് ഫുൾ ഷോകളുമായി മൂന്നാം വാരത്തിലേക്ക്; ഹിറ്റ് ലിസ്റ്റിലേക്ക്..

വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശന വിജയം നേടുന്നു. സൂപ്പർതാര അലങ്കാരങ്ങൾ ഇല്ലാതെ എത്തിയ ചിത്രത്തിന് മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത് എന്നതിന് ഉത്തമ ഉദാഹരമാണ് മൂന്നാം വാരത്തിലും ചിത്രത്തിന് ലഭിക്കുന്ന ഹൗസ് ഫുൾ ഷോകൾ. വിഷ്ണുവിനയ് എന്ന നവാഗത സംവിധായകൻ തൻ്റെ ആദ്യ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ കൂടി അടിസ്ഥാനമാക്കി ഒരുക്കിയപ്പോൾ ഒരു നല്ല ത്രില്ലർ ഡ്രാമ ഇൻവസ്റ്റിഗേഷൻ സിനിമ മലയാളത്തിന് ലഭിച്ചു എന്ന് നിരൂപകരും കുറിച്ചു. ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്.

അർജ്ജുൻ അശോകൻ എന്ന നടൻ തൻ്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. മുഖ്യ സ്ത്രീ കഥാപാത്രങ്ങളായി എത്തിയ അപർണ്ണ ദാസും, സംഗീത മാധവൻ നായരും, മാളവിക മനോജും മികച്ച പ്രകടനം കാഴ്ച വച്ചു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, , മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ അഭിലാഷ് പിള്ളയുടെ തിരക്കഥ വിജയിച്ചിട്ടുണ്ട്. വിഷ്ണു നാരായണൻ്റെ ഛായാഗ്രഹണവും നവാഗതൻ്റെ പതർച്ചയില്ലാത്ത സംവിധാന മികവും ചിത്രം കാഴ്ച്ചക്കാരുടെ ഉള്ളു നിറയ്ക്കുവാൻ വഴിയൊരുക്കുന്നു എന്നു പറയാം. കിരൺ ദാസിന്റെ ചിത്രസംയോജനവും രഞ്ജിൻ രാജിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെയും അതിൻ്റെ ഇൻ്റൻസിറ്റിയോടെ അവതരിപ്പിക്കുന്നതിൽ താരങ്ങളെല്ലാരും മികവുകാട്ടിയെന്നതും സംവിധായകനുള്ള കൈയ്യടികൂടിയാണ്. നീതി കിട്ടാത്തവർക്ക് നീതികിട്ടുവാൻ കാലം ഒരാളെ കരുതിവെയ്ക്കും അതാണ് ആനന്ദ് ശ്രീബാല. ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…

6 days ago

മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…

7 days ago

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…

7 days ago

കിഷ്കിന്ധ കാണ്ഡത്തിനു ശേഷം ദിൻജിത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്നു, നായകൻ സന്ദീപ് പ്രദീപ്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…

7 days ago

ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ..

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…

7 days ago

റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്..

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…

1 week ago

This website uses cookies.