[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘റുബഉൽ ഖാലി’ മരുഭൂമിയിൽ നടന്ന ഒരു സംഭവ കഥ; പുതുവർഷ സമ്മാനമായി രാസ്ത പ്രേക്ഷകരിലേക്ക്

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം രാസ്ത ചിത്രം 2024 ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തും. ഒമാനിൽ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യൻ സിനിമ കൂടിയാണ് രാസ്ത എന്ന ഒരു പ്രത്യകതയുള്ള ചിത്രമാണിത്. രാസ്ത സർവൈവൽ ചിത്രമായാണ് അനീഷ് അൻവർ സംവിധാനം ചെയ്തിരിക്കുന്നത്.

അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമിയാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ റുബൽ ഖാലി, സൗദി അറേബ്യ യുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ഇവിടെ കാണാതായത് 131 പേരാണ്, അതിൽ 20 ഓളം പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ഇല്ല.ഒരു യാത്രയ്ക്കിടെ ഈ മരുഭൂമിയിൽ എത്തി പറ്റുന്ന നാല് പേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും, അതിനിടയിൽ അവർ റുബൽ ഖാലി മരുഭൂമിയിൽ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കി ആണ് രാസ്ത എന്ന സർവൈവൽ ചിത്രം എത്തുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റു ചലച്ചിത്രങ്ങൾ.

സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

അലു എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

രാസ്ത കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത് ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം പാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്. എഡിറ്റിങ് ; അഫ്തർ അൻവർ. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ,നിശ്ചല ഛായാഗ്രഹണം: പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബിൻ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ : ഖാസിം മുഹമ്മദ് അൽ സുലൈമി,ഹോച്ചിമിൻ കെ.സി വി.എഫ്.എക്സ് : ഫോക്സ് ഡോട്ട് മീഡിയ,ഫൈനൽ മിക്‌സിംഗ് : ജിജു ടി ബ്ര്യൂസ്, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, ഡിസൈൻ : കോളിൻസ് ലിയോഫിൽ.

webdesk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…

2 days ago

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…

2 days ago

‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…

4 days ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…

4 days ago

ഹലോ മമ്മിയ്ക്ക് ശേഷം ദി പെറ്റ് ഡിക്റ്റക്റ്റീവുമായി ഷറഫുദീൻ. അനുപമ പരമേശ്വരൻ നായിക; ഏപ്രിൽ 25ന് റിലീസ്.

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…

4 days ago

പുലിമുരുകൻ സമ്മാനിച്ചത് ചരിത്ര വിജയം, വമ്പൻ ലാഭം; വ്യാജ പ്രചാരണങ്ങളെ തള്ളി ടോമിച്ചൻ മുളകുപാടം

പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…

5 days ago

This website uses cookies.