കഴിഞ്ഞ ദിവസമാണ് പ്രശസ്ത തെന്നിന്ത്യൻ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേരെ മരട് പോലീസ് അറസ്റ് ചെയ്തത്. തൃശൂർ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായതു. നടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. പത്തു ലക്ഷം രൂപയാണ് ഈ പ്രതികൾ നടിയോട് ആവശ്യപ്പെട്ടത് എന്നും തങ്ങൾ ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ നടിയുടെ കരിയർ തങ്ങൾ തകർക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണിയെന്നും പോലീസ് പറഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഷംന കാസിമിന് പൂർണ്ണ പിന്തുണ നൽകി മുന്നോട്ടു വന്നിരിക്കുകയാണ് താര സംഘടനയായ അമ്മ. ഈ വിഷയത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നടിക്ക് എല്ലാവിധ സഹായവും നല്‍കുമെന്നാണ് അമ്മ അറിയിച്ചിട്ടുള്ളത്. തന്റെ വീടിന്റെ പരിസരത്ത് കറങ്ങി നടന്നു ഈ പ്രതികൾ ചിത്രങ്ങളെടുക്കാൻ ശ്രമിച്ചതായും നടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഏതായാലും കൂടുതൽ വിവങ്ങൾ അധികം വൈകാതെ തന്നെ പോലീസ് പുറത്തു വിടുമെന്നാണ് സൂചന.
വിവാഹാലോചനയുടെ മറവില്‍ അന്‍വര്‍ എന്ന പേരിലായിരുന്നു പ്രതി ഷംനയുടെ കുടുംബത്തെ വിളിച്ചിരുന്നത് എന്നും ദുബായിയില്‍ ബിസിനസ് ആവശ്യത്തിന് പണം വേണമെന്നായിരുന്നു ഇയാൾ ഷംനയോടു ആവശ്യപ്പെട്ടത് എന്നും അവർ പറഞ്ഞു. അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഷംന പ്രതിയോട് വീഡിയോ കോള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതോടെ അയാൾ ഫോണ്‍ ഓഫ് ചെയ്ത് വെക്കുകയായിരുന്നു എന്നും ഇപ്പോൾ അറസ്റ്റിലായ റഫീഖാണ് അന്‍വര്‍ എന്ന പേരില്‍ വിളിച്ചിരുന്നത് എന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിനു മുൻപ് ഇതുപോലെ തന്നെ മറ്റൊരു നടിയെയും മോഡലിനെയും ഭീഷണിപ്പെടുത്തി ഇതേ സംഘം പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.