ബലാത്സംഗ കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടനായ അമ്മ മുന്നോട്ടു. അമ്മ പ്രസിഡന്റ് ആയ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇതിനു വാക്കാൽ അനുമതി നൽകി കഴിഞ്ഞു. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില് നിന്നും നീക്കിയേക്കും എന്നാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള് നമ്മളോട് പറയുന്നത്. വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള് ഒറ്റക്കെട്ടായി ആണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത് എന്നും, ഉണ്ടായ സംഭവത്തിൽ വിശദീകരണം പറയാൻ ഒരു ദിവസത്തെ സമയമാണ് വിജയ് ബാബു ചോദിച്ചിരുന്നത് എന്നുമാണ് വാർത്തകൾ പറയുന്നത്. ഏതായാലൂം ആ സമയ പരിധി ഇന്ന് തീരുന്നതോടെ, നാളെ തന്നെ വിജയ് ബാബുവിനെ പുറത്താക്കാൻ ഉള്ള നടപടിയുമായി അമ്മ മുന്നോട്ടു നീങ്ങുമെന്നാണ് സൂചന.
വിജയ് ബാബു മുന്കൂര് ജാമ്യത്തിനായി ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട് എന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോഴിക്കോട് സ്വദേശി യുവതി നൽകിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിന് എതിരെ കേസ് എടുത്തത്. അതിനു ശേഷം വിജയ് ബാബു ഫേസ്ബുക് ലൈവിൽ വന്നു ആ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. സിനിമയില് കൂടുതല് അവസരങ്ങള് വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റില് വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് വിജയ് ബാബുവിന് എതിരെ നടി നൽകിയ പരാതി. അത് വിശദീകരിച്ചു കൊണ്ടുള്ള നടിയുടെ ഫേസ്ബുക് പോസ്റ്റും വൈറൽ ആയി. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില് ചെയ്യാനും സിനിമയില് കൂടുതല് അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്നാണ് വിജയ് ബാബു ജാമ്യാപേക്ഷയിൽ പറയുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.