ഇന്നലെയാണ് സംവിധായകൻ ശ്രീകുമാർ മേനോനും നടി മഞ്ജു വാര്യരും തമ്മിൽ ഉണ്ടായ പ്രശ്നം സോഷ്യൽ മീഡിയയിൽ ചർച്ചയായതു. ശ്രീകുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും അപായപ്പെടുത്താൻ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്നും പറഞ്ഞു മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കു പിന്നിൽ ശ്രീകുമാർ മേനോനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ആണ് എന്നും മഞ്ജു തന്റെ പരാതിയിൽ പറഞ്ഞു. കുറെയേറെ തെളിവുകളും തന്റെ പരാതിക്കു ഒപ്പം മഞ്ജു സമർപ്പിച്ചതായി സൂചനയുണ്ട്. ഇന്ന് രാവിലെ മഞ്ജുവിന് മറുപടിയുമായി ശ്രീകുമാർ മേനോൻ ഫേസ്ബുക് പോസ്റ്റിലൂടെ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് താര സംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ആണ്.
മഞ്ജു വാര്യർ പോലീസിൽ നൽകിയ പരാതിയിൽ ‘അമ്മ എന്ന സംഘടനക്ക് ഒന്നും ചെയ്യാനാവില്ല എന്നും കാരണം ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതി ഉണ്ട് എന്നും ‘അമ്മ സെക്രട്ടറി ആയ ഇടവേള ബാബു പറയുന്നു. എന്നാൽ തൊഴിൽപരമായി മഞ്ജു വാര്യരെ പൂർണമായും പിന്തുണക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു സമാനമായ നിലപാട് ആണ് ഫെഫ്ക്കയും എടുത്തിരിക്കുന്നത്. ഫെഫ്കയ്ക്കു വേണ്ടി പ്രതികരിച്ചത് ഫെഫ്കയെ നയിക്കുന്ന ബി ഉണ്ണികൃഷ്ണൻ ആണ്. ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതികൾ ഉണ്ട് എന്ന് പറഞ്ഞ അദ്ദേഹം ശ്രീകുമാർ മേനോൻ ഫെഫ്ക അംഗം അല്ല എന്നും ഇന്ന് രാവിലെയാണ് മൂന്നു വരിയിൽ ഒതുങ്ങുന്ന പരാതി ഫെഫ്ക്കക്ക് നൽകിയത് എന്നും പറയുന്നു. ഏതായാലും മഞ്ജു വാര്യരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടി ഉടൻ ഉണ്ടാകും എന്നാണ് പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്.
കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് മഞ്ജു എന്നും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോൾ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന സ്വഭാവത്തിന് ഉടമയുമാണ് മഞ്ജു വാര്യർ എന്നുമാണ് ശ്രീകുമാർ മേനോൻ ഇന്ന് ഫേസ്ബുക്കിൽ ഇട്ട തന്റെ മറുപടി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. തന്റെ ബുദ്ധിയിലും സ്നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ എല്ലാം മഞ്ജു എത്ര വേഗമാണ് മറന്നത് എന്നും ശ്രീകുമാർ മേനോൻ പറയുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.