കേരളം ഇപ്പോൾ പ്രളയക്കെടുതിയിൽ നിന്നുള്ള അതിജീവനത്തിന്റെ പാതയിൽ ആണ്. കേരളത്തെ പുനർനിർമ്മിക്കുന്നതിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് ലോകമെമ്പാടു നിന്നും സഹായങ്ങൾ ഒഴുകിയെത്തുകയാണ്. മലയാള സിനിമാ താരങ്ങളും അതിനു വേണ്ടി തങ്ങളെ കൊണ്ട് ചെയ്യാവുന്ന എല്ലാ സഹായങ്ങളും എത്തിക്കുകയാണ്. മോഹൻലാലും ടോവിനോ തോമസും, ദിലീപും, നിവിൻ പോളിയും മമ്മൂട്ടിയുമെല്ലാം തങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താര സംഘടനയായ ‘അമ്മ’ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ വേണ്ടി ഒരു സ്റ്റേജ് ഷോ നടത്താൻ പോവുകയാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ‘അമ്മ ഇപ്പോൾ തന്നെ രണ്ടു ഗഡുക്കൾ ആയി അമ്പതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.
കൂടുതൽ തുക കേരളത്തിന്റെ പുനർനിർമ്മാണ ഫണ്ടിലേക്ക് കൊടുക്കാൻ വേണ്ടിയാണു അമ്മ താര നിശ സംഘടിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ആ താര നിശ കേരളത്തിൽ നടത്തി ജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ താല്പര്യം ഇല്ലാത്തതിനാൽ ഇത്തവണ അമ്മയുടെ താര നിശ വിദേശത്തു വെച്ചാവും നടത്താൻ സാധ്യത എന്നാണ് സൂചനകൾ പറയുന്നത്. ഇതിനെ കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നാണ് സൂചന. പണ്ട് സുനാമി ഉണ്ടായപ്പോൾ അതിൽ അകപെട്ടവരെ സഹായിക്കാൻ വേണ്ടിയും സ്റ്റേജ് ഷോ നടത്തി ‘അമ്മ പണം സ്വരൂപിച്ചു നൽകിയിരുന്നു. ‘അമ്മ’ പ്രസിഡന്റ് ആയ മോഹൻലാൽ മുൻകൈ എടുത്താണ് ഈ സ്റ്റേജ്ഷോ നടത്തി പണം സമാഹരിക്കാൻ ഉള്ള നീക്കം എന്നറിയുന്നു. ഏതായാലും മികച്ച സംഭാവന തന്നെ അമ്മയിൽ നിന്നും മലയാള സിനിമയിലെ താരങ്ങളിൽ നിന്നും കേരളത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. ‘അമ്മ’ പ്രസിഡന്റ് ആയ മോഹൻലാൽ തന്നെ പല രീതിയിൽ ഏകദേശം മൂന്നു മുതൽ നാല് കോടി രൂപായുടെ സഹായമാണ് നൽകിയിട്ടുള്ളത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.