ഈ വർഷം തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. കെ വി ആനന്ദ് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയാണ് അഭിനയിക്കുന്നത്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയാണ് സൂര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാൽ ചെയ്ത വേഷം ചെയ്യാൻ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനെ ആയിരുന്നു. എന്നാൽ ഡേറ്റ് പ്രോബ്ലെം കാരണം അദ്ദേഹത്തിന് ആ വേഷം ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ആണ് മോഹൻലാലിനെ ആ വേഷം ചെയ്യാൻ സമീപിച്ചത് എന്നു കെ വി ആനന്ദ് പറയുന്നു.
മോഹൻലാൽ ഈ വേഷം മനോഹരമായി അവതരിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു. മോഹൻലാലിന് ഒപ്പം സൂര്യയും തന്റെ ബെസ്റ്റ് ആണ് കാപ്പാന് വേണ്ടി നൽകിയത് എന്നും കെ വി ആനന്ദ് പറയുന്നു. ആര്യ, ബൊമൻ ഇറാനി, സായ്‌യേഷ, സമുദ്രക്കനി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ആഗസ്റ്റ് 30 ന് ആണ് റീലീസ് ചെയ്യുക. ഇതിന്റെ ടീസർ, സോങ് ലിറിക് വീഡിയോ എന്നിവയെല്ലാം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആണ്. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് ടീം ഒന്നിച്ച ചിത്രമാണ് കാപ്പാൻ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.