ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും പരിശോധന ഫലം പോസിറ്റീവ് ആണെന്ന റിപ്പോർട്ട് പുറത്തു വന്നത്. അമിതാബ് ബച്ചനും അഭിഷേക് ബച്ചനും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. തങ്ങൾക്കു കോവിഡ് ആണെന്നും അത്കൊണ്ട് തന്നെ തങ്ങളുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ജോലിക്കാരും സഹപ്രവർത്തകരുമെല്ലാം എത്രയും വേഗം കോവിഡ് 19 ടെസ്റ്റിന് വിധേയരാവണമെന്നും ഇരുവരും അഭ്യർത്ഥിച്ചു. വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോഴേ ഇരുവരും കോവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. ഇപ്പോൾ ഹോസ്പിറ്റലിലേക്ക് മാറിയ രണ്ടു പേരുടെയും ആരോഗ്യ സ്ഥിതി ഇപ്പോൾ കുഴപ്പമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. അമിതാബ് ബച്ചനും അഭിഷേക് ബച്ചനും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് മലയാള സൂപ്പർ താരം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മുന്നോട്ടു വന്നിരുന്നു. അമിതാബ് ബച്ചന് പ്രാർഥനകൾ നേർന്നു കൊണ്ട് മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവരും എത്തി.
അഭിഷേക് ബച്ചന്റെ ഭാര്യയും ബോളിവുഡിലെ സൂപ്പർ നായികമാരിലൊരാളുമായ ഐശ്വര്യ റായിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഒപ്പം അമിതാബ് ബച്ചന്റെ ഭാര്യയായ ജയാ ബച്ചന്റെയും പരിശോധന ഫലം നെഗറ്റീവ് ആണെന്ന ആശ്വാസകരമായ വാർത്തയും പുറത്തു വന്നിട്ടുണ്ട്. അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവർ കൂടാതെ കൂടുതൽ ബോളിവുഡ് സെലിബ്രിറ്റികൾക്കു കോവിഡ് ബാധിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഏതോ സഹപ്രവർത്തകന്റെ കുട്ടിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ കോവിഡ് വന്നിരിക്കുന്നതെന്ന വാർത്തകളാണ് വരുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.