Amitab Bachchan to do a cameo in Dulquer Salman's new Hindi Film.
സൂപ്പർ ഹിറ്റ് ബോളിവുഡ് സംവിധായകൻ ബാൽകി ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തിൽ ആണ് മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ ഇനി അഭിനയിക്കാൻ പോകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രത്തിന്റെ താരനിര അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ദുൽകർ സൽമാനൊപ്പം ബോളിവുഡിലെ പ്രശസ്ത താരമായ സണ്ണി ഡിയോളും ഈ ചിത്രത്തിൽ നിർണ്ണായകമായ വേഷം ചെയ്യുന്നുണ്ട്. ഒരു ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിൽ അമിതാബ് ബച്ചനും ദുൽഖറിനൊപ്പം സ്‌ക്രീനിലെത്തും. ഒരു അതിഥി വേഷത്തിലാണ് അമിതാബ് ബച്ചൻ എത്തുന്നത് എങ്കിലും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഒരു കഥാപാത്രം ആയാവും ബച്ചൻ എത്തുക എന്നാണ് സംവിധായകൻ ബാൽകി വെളിപ്പെടുത്തുന്നത്.
ബാൽകി ഒരുക്കിയ ആദ്യ ചിത്രമായ ചീനി കം മുതൽ ബാൽകിയുടെ തൊട്ടു മുൻപത്തെ ചിത്രമായ പാഡ് മാനിൽ വരെ അമിതാബ് ബച്ചൻ അഭിനയിച്ചിട്ടുണ്ട്. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഈ ബാൽകി ചിത്രം. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുറുപ്പ്, റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട് എന്നിവയാണ് ദുൽകർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങൾ. ഇത് കൂടാതെ ദുൽകർ അഭിനയിച്ച ഹേ സിനാമിക എന്ന തമിഴ് ചിത്രവും യുദ്ധം തോ റസീന പ്രേമ കഥ എന്ന തെലുങ്കു ചിത്രവും ഒരുങ്ങുകയാണ്. ഒരേ സമയം നാലു ഭാഷകളിൽ ആണ് ഇപ്പോൾ ദുൽകർ സൽമാൻ ചിത്രങ്ങൾ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.