മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘ട്രാഫിക്’. രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എറണാകുളത്തു നിന്നും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ഹൃദയം അടിയന്തിരമായി പാലക്കാട് വരെ കൊണ്ടുപോകുന്ന ഒരു വാനിന്റെ ഡ്രൈവറായാണ് ശ്രീനിവാസൻ എത്തിയത്. ആ കഥാപാത്രത്തെ അനുമസ്മരിപ്പിക്കുകയാണ് ഒരു ആംബുലൻസ് ഡ്രൈവർ. തമീം എന്ന ഡ്രൈവറാണ് യഥാർത്ഥ ജീവിതത്തിൽ ശ്രീനിവാസനായത്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായാണ് തമീം കൊണ്ടുപോയത്. റോഡ് മാർഗം ഏകദേശം 14 മണിക്കൂറോളം യാത്രചെയ്താൽ മാത്രമേ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനാകു. എന്നാൽ ഈ അഞ്ഞൂറ് കിലോമീറ്റർ തമീം ഏകദേശം 6 മണിക്കൂറിലാണ് പൂർത്തിയാക്കിയത്.
ഇന്നലെ രാത്രി 8:30 ഓടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഒരു മാസം മാത്രം പ്രായമായ ഒരു കൈകുഞ്ഞിനെയും കൊണ്ട് ആംബുലൻസ് തിരുവനന്ദപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോയത്. പുലർച്ചെ 3.22 ഓടെ തന്നെ ആംബുലൻസിനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തമീമിന് കഴിഞ്ഞു.
KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അൽപ്പ സമയത്തിനകം കണ്ണൂരിൽ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാൻ സഹായിക്കുക. എവിടെയെങ്കിലും റോഡിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെ കുറിച്ച് പൊതുജനങ്ങൾക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പലരും സഹായത്തിനെത്തിയിരുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.