ദൃശ്യം 2 എന്ന ചിത്രം നേടിയ മഹാവിജയത്തോടെ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ലോക സിനിമയുടെ തന്നെ ശ്രദ്ധ നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിനും ഇതിൽ മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനത്തിനും ദേശീയ- അന്തർദേശീയ തലത്തിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. മലയാളത്തിന്റെ അതിരുകൾ ഭേദിച്ച് ഇന്ത്യയിലെ മറ്റു ഭാഷയിലുള്ള സിനിമാ പ്രേക്ഷകരും അതുപോലെ വിദേശികളായ സിനിമാ പ്രേമികളുമെല്ലാം ദൃശ്യം 2 ഇരുകയ്യും നീട്ടി സ്വീകരിക്കുകയും മോഹൻലാൽ എന്ന നടന്റെ പ്രതിഭയെ വാനോളം പുകഴ്ത്തുകയും ചെയ്യുകയാണ്. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായി സിനിമാ പ്രേമികൾ മോഹൻലാലിനെ പ്രതിഷ്ഠിക്കുമ്പോൾ അതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയയിൽ മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വരെ കാണാൻ സാധിക്കുന്നു. ദൃശ്യം 2 എന്ന ചിത്രം റിലീസ് ചെയ്തതോടെ ആമസോൺ പ്രൈം എന്ന ആഗോള ഡിജിറ്റൽ ഭീമന്റെ ഇന്ത്യൻ മാർക്കറ്റ് വർധിച്ചത് വലിയ രീതിയിലാണ്.
ഇപ്പോഴിതാ, മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു നടന്റെ സിനിമകൾക്ക് വേണ്ടി മാത്രം ആമസോൺ പ്രൈം എന്ന ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒരു പ്രത്യേക വിഭാഗം അവർ നല്കിയിരിക്കുകയാണ്. മോഹൻലാൽ സ്പെഷ്യൽസ് എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ പ്രത്യേക വിഭാഗത്തിൽ അദ്ദേഹം അഭിനയിച്ച ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷകർക്കായി ആമസോൺ പ്രൈം ഒരുക്കിയിരിക്കുന്നു. ദൃശ്യം 2, ലൂസിഫർ, ദൃശ്യം, ഇരുവർ, മണിച്ചിത്രത്താഴ്, ദേവദൂതൻ, കാക്കക്കുയിൽ, തേന്മാവിൻ കൊമ്പത്തു, നിർണ്ണയം, തൂവാനത്തുമ്പികൾ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കിരീടം, വരവേൽപ്, വിയറ്റ്നാം കോളനി, കളിപ്പാട്ടം, ഗാന്ധർവ്വം, ഭരതം, വർണ്ണപകിട്ടു, ഉള്ളടക്കം, അഭിമന്യു എന്നിങ്ങനെ ഒട്ടേറെ മോഹൻലാൽ ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രേക്ഷകർക്ക് ലഭ്യമാണ്. കുറച്ചു ദിവസം മുൻപാണ് ലോക പ്രശസ്ത മൂവി ഡാറ്റാ ബേസ് ആയ ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസ് അഭിമുഖം ചെയ്യുന്ന ആദ്യ മലയാള നടനായി മോഹൻലാൽ മാറിയതും.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.