പ്രശസ്ത തെന്നിന്ത്യൻ നായികയും മലയാളിയുമായ അമല പോൾ തന്റെ ജന്മദിനം ആഘോഷിച്ചത് രണ്ടു ദിവസം മുൻപാണ്. ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളും അതുപോലെ വെബ് സീരീസുകളുമായി തിരക്കിലാണ് ഈ താരം. ഒരു മികച്ച നടി എന്ന രീതിയിലും അതുപോലെ തന്റെ സൗന്ദര്യം കൊണ്ടും ആരാധകരെ നേടിയ ഈ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വളരെ ഗ്ലാമറസ് ആയുള്ള വേഷങ്ങൾ സിനിമയിൽ ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത ഈ നടി അത്തരം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴിയും പങ്കു വെക്കാറുണ്ട്. അതിനൊക്കെ വലിയ പ്രചാരമാണ് ലഭിക്കാറുള്ളതും. ഇപ്പോഴിതാ ബിക്കിനി അണിഞ്ഞും ഗ്ലാമറസ് ലുക്കിലുമുള്ള അമല പോളിന്റെ ഏതാനും വീഡിയോകൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം വഴി താരം തന്നെയാണ് അത് പങ്കു വെച്ചിരിക്കുന്നതും.
അമല പോളിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ട് കൂട്ടുകാരികൾ ഇട്ട വീഡിയോകൾ ആണ് അമല പോൾ തന്നെ പങ്കു വെച്ചിരിക്കുന്നത്. ഒരു പറ്റം സുഹൃത്തുക്കൾക്കൊപ്പം പൂൾ പാർട്ടി നടത്തുന്ന അമല പോളിനെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. അമല പോളിന്റെ ഒപ്പം ഒന്നിലധികം സെലിബ്രിറ്റി സുഹൃത്തുക്കൾ ആണുള്ളത്. ഏതായാലും ഈ ആഘോഷ വീഡിയോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങൾക്കു മുൻപ് പ്രശസ്ത തമിഴ് സംവിധായകൻ എ എൽ വിജയ്‌യെ പ്രണയിച്ചു വിവാഹം കഴിച്ച അമല പോൾ, കുറച്ചു നാളിനു ശേഷം ബന്ധം വേർപ്പെടുത്തിയിരുന്നു. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച അമല പോൾ മോഹൻലാൽ, വിജയ്, ഫഹദ് ഫാസിൽ, ധനുഷ് തുടങ്ങിയ ജനപ്രിയ താരങ്ങളുടെ നായികാ വേഷം ചെയ്തിട്ടുള്ള നടി കൂടിയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.