മലയാള സിനിമയിൽ ജോലി ചെയ്യുന്ന വനിതകൾക്കായി ആരംഭിച്ച ഒരു സംഘടനയാണ് WCC. പാർവ്വതി തിരുവോത്, പദ്മപ്രിയ, അഞ്ജലി മേനോൻ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ദീദി ദാമോദരൻ, രേവതി തുടങ്ങി മലയാള സിനിമയിലെ ഒട്ടേറെ പ്രശസ്ത വനിതാ പ്രവർത്തകരാണ് ഈ സംഘടനയുടെ തലപ്പത്തുള്ളത്. മലയാള സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒട്ടേറെ വിഷയങ്ങളിൽ ഇവരുടെ പ്രതികരണവും ഇവർ എടുത്തിട്ടുള്ള നടപടികളും ചർച്ചയായി മാറിയിട്ടുണ്ട്. അഭിനന്ദനങ്ങൾക്കൊപ്പം വിമർശനങ്ങളും ഏറെ ഏറ്റു വാങ്ങിയിട്ടുള്ള സംഘടനയാണ് WCC. ഇപ്പോഴിതാ ഈ സംഘടനയെ കുറിച്ചും അതുപോലെ ഇതിൽ അംഗമാകാൻ താൽപര്യമുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നൽകുകയാണ് പ്രശസ്ത നടി അമല പോൾ.
ഇത്തരം സംഘടനകൾ ആവശ്യമാണെന്നും, അവർ സംഘടന തുടങ്ങിയത് എന്ത് ലക്ഷ്യം വെച്ചാണോ, അത് നടത്താൻ അവർക്ക് സാധിക്കുന്നുണ്ട് എങ്കിൽ അത് വളരെ നല്ല കാര്യമാണെന്നും അമല പോൾ പറയുന്നു. താൻ ഈ സംഘടനയിൽ അംഗമല്ല എന്നും, അതിന്റെ പുറത്ത് നിന്ന് കൊണ്ടും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചു വിശദമായി അറിയാൻ ശ്രമിക്കാതെയും അവരുടെ പ്രവർത്തനങ്ങളെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല എന്നും അമല പോൾ പറയുന്നു. ഈ സംഘടനയിൽ ചേരാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അമല പോൾ നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. താൻ നായികയായി അഭിനയിച്ച ടീച്ചർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ഈ വിഷയങ്ങളിൽ അമല പോൾ പ്രതികരിച്ചത്. അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിവേക് ഒരുക്കിയ ചിത്രമാണ് ടീച്ചർ. ഇത് കൂടാതെ മമ്മൂട്ടി നായകനായ ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫർ ആണ് അമല പോൾ അഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ള മറ്റൊരു ചിത്രം.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.