പ്രശസ്ത തെന്നിന്ത്യൻ നായികാ താരവും മലയാളിയുമായ അമല പോൾ ഇപ്പോൾ മലയാളം, തമിഴ്, ചിത്രങ്ങളിലും വെബ് സീരിസുകളിലും തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, ഒഴിവുകാല ആഘോഷ ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും പങ്ക് വെക്കാറുണ്ട്. വളരെ ഗ്ലാമറസ് ആയുള്ള അമലയുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു കുറച്ച് നാൾ മുന്നേ അമല പങ്ക് വെച്ച തന്റെ ബിക്കിനി ചിത്രം. അത് താൻ ആദ്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രം ആയിരുന്നെന്നും അമല പറയുന്നു. ബിക്കിനി എന്നത് വിദേശ രാജ്യങ്ങളിൽ ഒരു നോർമൽ ബീച് വസ്ത്രം ആണെങ്കിലും ഇവിടെയാണ് ആ വസ്ത്രം ഇട്ടാൽ മറ്റൊരു രീതിയിൽ കാണുന്നത് എന്നും, താൻ ഒരു നടി ആയിരുന്നിട്ട് കൂടി അത്തരമൊരു ചിത്രം പബ്ലിക് ആയി പോസ്റ്റ് ചെയ്യാൻ വൈകിയതിലാണ് അതിശയമെന്നും അമല സൂചിപ്പിക്കുന്നു.
മാലിദ്വീപിൽ വെച്ചുള്ള തന്റെ വെക്കേഷൻ സമയത്തെ ചിത്രമായിരുന്നു അതെന്നും അമല പറയുന്നു. ഒരു സ്ത്രീ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം, ചുറ്റുമുള്ള വേലിക്കെട്ടുകൾ ഭേദിച്ച് കൊണ്ട് താൻ പ്രകടിപ്പിച്ച ഒരു നിമിഷം കൂടിയാണ് ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്ന് തോന്നുന്നു എന്നും അമല പറഞ്ഞു. വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിലാണ് അമല ഈ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന ടീച്ചർ ഇന്നലെയാണ് റീലീസ് ചെയ്തത്. ക്രിസ്റ്റഫർ, ആട് ജീവിതം എന്നിവയാണ് ഇനി വരാനുള്ള അമല പോൾ ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.