പ്രമുഖ ഗായകനായ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്നോട്ടു വന്നിരിക്കുകയാണ് തെന്നിന്ത്യൻ നടിയായ അമല പോൾ. ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അമല പോൾ ഭവ്നിന്ദര്‍ സിങ്ങിനെതിരെ മുന്നോട്ടു വന്നിരിക്കുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദര്‍ സിംഗ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വിവാദത്തിനു കാരണമായി മാറിയിരിക്കുന്നത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഈ ഗായകൻ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ആ ചിത്രം ഇരുവരുടേയും വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. എന്നാൽ അന്ന് ഈ വാർത്തയെ നിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാനോ അമല പോൾ തയ്യാറായിരുന്നില്ല എങ്കിലും ഇപ്പോൾ അമല പോൾ പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് ഭവ്നിന്ദര്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത് എന്നാണ്.
സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് കഴിഞ്ഞു അൽപ സമയത്തിന് ശേഷം ഈ ഗായകൻ ആ ചിത്രങ്ങൾ പിൻവലിക്കുകയും ചെയ്തു. എന്നാൽ അമല പോൾ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യുകയും ആ മാനനഷ്ട കേസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പ്രശസ്ത സംവിധായകൻ എ എൽ വിജയ്‌യെ പ്രണയിച്ചു വിവാഹം കഴിച്ച അമല പോൾ, കുറച്ചു നാളിനു ശേഷം ബന്ധം വേർപ്പെടുത്തിയിരുന്നു. അതിനു ശേഷം എ എൽ വിജയ് വേറെ വിവാഹം കഴിച്ചു. ഈ അടുത്തിടെ ആടൈ എന്ന തമിഴ് സിനിമയുടെ പ്രമോഷൻ സമയത്ത് താൻ വീണ്ടും പ്രണയത്തിലാണെന്ന് അമല പോൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ പ്രണയിക്കുന്ന ആളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്ന് അമല പോൾ തയ്യാറായില്ല.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.