മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനും പ്രഗത്ഭ ഛായാഗ്രാഹകനുമായ അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായാണ് അമൽ നീരദ് എത്തുന്നതെന്നാണ് സൂചന. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ബിലാൽ എന്നൊരു ചിത്രം അമൽ നീരദ് അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രം ചെയ്തിട്ടും ബിലാൽ ആരംഭിച്ചില്ല. അത്കൊണ്ട് തന്നെ ബിലാൽ ആയിരിക്കുമോ ആ ബിഗ് ബഡ്ജറ്റ് ചിത്രമെന്നാണ് മമ്മൂട്ടി ആരാധകരുടെ ചോദ്യം. എന്നാൽ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരെ നായകന്മാരാക്കിയാണ് അമൽ നീരദ് തന്റെ പുതിയ ചിത്രമൊരുക്കുന്നത് എന്നാണ്. ബിലാൽ വൈകുമെന്നും അടുത്ത വർഷം പകുതിയോടെ മാത്രമേ ആ ചിത്രമാരംഭിക്കുകയുള്ളുവെന്നും വേറെ ചില റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ വരത്തൻ, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങൾ ഒരുമിച്ചു ചെയ്തിട്ടുള്ള കൂട്ടുകെട്ടാണ് അമൽ നീരദ്- ഫഹദ് ഫാസിൽ ടീം. എന്നാൽ ടോവിനോയുമായി ആദ്യമായാവും അമൽ നീരദ് ഒന്നിക്കുക. മമ്മൂട്ടിയെ വെച്ച് രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അമൽ നീരദ്, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരെ വെച്ചും സിനിമകൾ ഒരുക്കിയിട്ടുണ്ട്. ജയസൂര്യ, ഇന്ദ്രജിത്, കലാഭവൻ മണി, റഹ്മാൻ എന്നിവരാണ് അമൽ നീരദ് ചിത്രങ്ങളിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുള്ള മറ്റ് പ്രമുഖ താരങ്ങൾ. ദുൽഖർ നായകനായി ഒരു ചിത്രവും അമൽ നീരദ് പ്ലാൻ ചെയ്യുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
This website uses cookies.