മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം ഈ വർഷത്തെ ഏറ്റവും വലിയ മോളിവുഡ് ഹിറ്റ് ആണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ ഈ ചിത്രം 100 കോടി രൂപയുടെ ബിസിനസ് നടത്തി എന്ന് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഈ ചിത്രം രചിച്ചത് അമൽ നീരദും ദേവദത് ഷാജിയും ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം ഇതിൽ ശ്രദ്ധ നേടിയ ഒരാൾ ഷൈൻ ടോം ചാക്കോ ആണ്. അതുപോലെ ശ്രീനാഥ് ഭാസി- അനഘ ലൗ ട്രാക്കും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴിതാ, ഭീഷ്മ പര്‍വ്വത്തിലെ ലവ് മേക്കിങ് സീനിനെ കുറിച്ചും ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചും നല്ല പേടിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അമൽ നീരദ്.
മാധ്യമം ആഴ്ചപ്പതിപ്പിനോട് സംസാരിക്കവെ ആണ് അദ്ദേഹം ഇത് പറയുന്നത്. എങ്ങനെയാണ് നമ്മുടെ പ്രേക്ഷകർ, പ്രത്യേകിച്ച് ഫാമിലി പ്രേക്ഷകർ ഭീഷ്മ പര്‍വ്വം കാണാന്‍ പോകുന്നത് എന്നാലോചിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. എട്ടുവര്‍ഷം മുന്‍പേ ഇയ്യോബിന്റെ പുസ്തകം കണ്ടപ്പോള്‍ വന്ന ചില അഭിപ്രായങ്ങള്‍, പടം ഒക്കെ നല്ലതാണ്, പക്ഷേ ഫാമിലിക്ക് പോകാന്‍ പറ്റില്ല എന്ന ഒരു മോറലിസ്റ്റിക് രീതിയിലായിരുന്നു എന്നും, അതുപോലെ ഭീഷ്മയിലെ ലവ് മേക്കിങ് സീനില്‍ നമ്മൾ സ്ഥിരം കാണാറുള്ള ആരവവും കമന്റടിയും വരുമോ എന്ന് പേടിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. സെക്ഷ്വാലിറ്റി ഫ്രെയിമില്‍ കാണുന്നതല്ല കുടുംബങ്ങളുടെ പ്രശ്നമെന്നും, അതിനകത്ത് തിയേറ്ററില്‍ വരുന്ന കമന്റുകള്‍ ആണ് അവര്‍ക്ക് പ്രശ്നം ആയി വരുന്നത് എന്നും അമൽ നീരദ് വിശദീകരിക്കുന്നു. എന്നാൽ ഭീഷ്മക്ക് അത് സംഭവിക്കാത്തത് മലയാള സമൂഹത്തിന്റെ വളർച്ച ആണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.