മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പരുക്കനായ സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ കഥാപാത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി സംവിധായകൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, നസ്രിയ നസീം, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, സണ്ണി വെയിന്‍ ഉൾപ്പെടെയുള്ള സിനിമാതാരങ്ങളും മമ്മൂട്ടി ആരാധകരും ഈ വാർത്ത ആവേശത്തോടെയാണ് എതിരേറ്റത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ബിലാല്‍’ എന്ന ടൈറ്റിലില്‍ ‘ബിഗ് ബി’യെത്തുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ ഏറെയാണ്.
ബിഗ് ബി എന്നത് തങ്ങൾക്കൊരു സിനിമ മാത്രമല്ലായിരുന്നെന്നും അത് ഞങ്ങളുടെ അതിജീവനമായിരുന്നുവെന്നും അമൽ നീരദ് മുൻപ് പറഞ്ഞിരുന്നു. 10 വർഷങ്ങൾക്ക് ശേഷം ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുമ്പോൾ അതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് സംവിധായകൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇത്രയും വലിയ വരവേല്‍പ്പിന് വളരെയധികം നന്ദിയുണ്ട്, അതിനൊപ്പം തന്നെ ഉത്തരവാദിത്തവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോഴും ഈ സിനിമ ഇത്രയും നല്ല രീതിയില്‍ മലയാളികളുടെ ഹൃദയത്തില്‍ ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു. കുറേക്കൂടി മികച്ച രീതിയില്‍ ‘ബിലാലി’നെ കൊണ്ട് വരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ബിഗ് ബി’യിലെ ചില കഥാപാത്രങ്ങള്‍ ‘ബിലാലി’ലും ഉണ്ടാകും എന്നുള്ളല്ലാതെ മറ്റൊന്നും തീരുമാനിച്ചിട്ടില്ല.
10 വര്‍ഷങ്ങള്‍ക്ക് ശേഷം ബിലാലിനെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള കാരണം തന്നെ രണ്ടാം ഭാഗം അവതരിപ്പിക്കാനുള്ള ഒരു മികച്ച ഐഡിയ ലഭിച്ചതാണെന്നും അമൽ നീരദ് കൂട്ടിച്ചേർക്കുന്നു.
മലയാളികൾക്ക് പരിചിതമല്ലാത്ത വ്യത്യസ്തമായ അവതരണശൈലിയായിരുന്നു ബിഗ് ബി എന്ന ചിത്രത്തിന്. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചത്. എന്നാൽ പിന്നീട് ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെ ആവേശപൂർവം ഏറ്റെടുക്കുകയായിരുന്നു.
ബിഗ് ബി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് ബിലാലിന്റെ വരവിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.