അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ആൻറി ഹീറോയായി തിളങ്ങാൻ നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നു. അമൽ നീരദ്- കുഞ്ചാക്കോ ബോബൻ കോമ്പോ ഇതാദ്യമായതുകൊണ്ടുതന്നെ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. ചിത്രം അമൽ നീരദ് പ്രൊഡക്ഷൻ ബാനറിൽ അമൽ നീരദ് തന്നെയാണ് നിർമ്മിക്കുന്നത്. വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘ ഭീഷ്മ പർവ്വം ‘എന്ന ഹിറ്റ് ചിത്രത്തിനുശേഷം അമൽ അണിയറയിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് ഇത്. കുഞ്ചാക്കോ ബോബൻ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ ‘ബിലാൽ’ ആയിരിക്കും ഭീഷ്മ പർവത്തിനുശേഷം പുറത്തിറങ്ങുന്ന അമൽ നീരദ് ചിത്രമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കുഞ്ചാക്കോ ബോബൻ ചിത്രം വരുന്നതുകൊണ്ട് ബിലാൽ വൈകുമെന്നുമാണ് പ്രതീക്ഷ.
കുഞ്ചാക്കോ ബോബൻ ചിത്രം അവസാനിപ്പിച്ചതിനുശേഷമെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുവെന്നും വാർത്തകൾ വരുന്നുണ്ട്.നിലവിൽ കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ചാവേർ’ ആണ്. ടിനു പാപ്പച്ചൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞദിവസം ചാക്കോച്ചന്റെ ‘പത്മിനി’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ജെ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ നിലവിൽ അഭിനയിക്കുന്നത്. ജയസൂര്യക്കൊപ്പം അഭിനയിച്ച ‘എന്താട സജി ‘ എന്ന ചിത്രവും ഉടൻ ചാക്കോച്ചന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ജൂഡ് സംവിധാനം ചെയ്ത 2018 ചിത്രവും ചാക്കോച്ചന്റെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു പ്രോജക്ട് ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.