പ്രേക്ഷകർക്ക് രണ്ട് ഗംഭീര ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് അമൽ നീരദ്- ഫഹദ് ഫാസിൽ ടീം. ആദ്യം ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒന്നിച്ചതെങ്കിൽ, പിന്നീട് വരത്തൻ എന്ന ചിത്രമാണ് ഈ ടീമിൽ നിന്നും നമ്മുക്ക് ലഭിച്ചത്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒരു മാസ്സ് ചിത്രമായിരിക്കും ഇവർ ചെയ്യുന്നതെന്നും അതിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നുമാണ് സൂചന. നേരത്തെ, അമൽ നീരദ് സംവിധാനം ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രമായ ബിലാലിൽ ഫഹദ് ഫാസിൽ ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷെ ബിലാൽ എന്ന് തുടങ്ങുമെന്ന് ഇപ്പോഴും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഏതായാലും ബിലാലിന് മുൻപ് മറ്റൊരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് അമൽ നീരദ് എന്നും, അതിൽ നായകൻ ഫഹദ് ഫാസിൽ ആയിരിക്കുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്.
ബിലാൽ ഉണ്ടെങ്കിൽ തന്നെ, അത് അടുത്ത വർഷം മധ്യത്തോടെ മാത്രമേ തുടങ്ങാൻ സാധ്യതയുള്ളൂ എന്നും സൂചനയുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് എന്നിവ ചേർന്നാകും ബിലാൽ നിർമ്മിക്കുകയെന്നാണ് സൂചന. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന ചിത്രമായിരുന്നു അമൽ നീരദിന്റെ അവസാനത്തെ റിലീസ്. ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ മലയാളം ഹിറ്റാണ് ഭീഷ്മ പർവ്വം. ഫഹദിനെ കൂടാതെ ദുൽഖർ സൽമാനെ വെച്ചും ഒരു മാസ്സ് ചിത്രം അമൽ നീരദ് പ്ലാൻ ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നെങ്കിലും, അതേ കുറിച്ചു കൂടുതൽ വാർത്തകൾ പിന്നീട് പുറത്ത് വന്നില്ല.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.