മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിലീസ് ചെയ്തത്. അമൽ നീരദ് നിർമ്മിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ മൈക്കിൾ പറയുന്ന ചാമ്പിക്കോ എന്ന ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കുടുംബാംഗങ്ങളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാനിരിക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് പെർഫോമൻസ് അനുകരിക്കാൻ യുവതലമുറയും മുതിർന്ന തലമുറയും എല്ലാം ഇപ്പോൾ സോഷ്യൽ മീഡയയിൽ മത്സരിക്കുകയാണ്. നേരത്തെ വന്നിരിക്കുന്ന കുടുംബാംഗങ്ങൾക്ക് നടുവിലേക്ക് ഒടുവിൽ മമ്മൂട്ടി വന്നിരുന്നിട്ടു ഫോട്ടോഗ്രാഫറോട് ചാമ്പിക്കോ എന്ന് കൈയുയർത്തി പറയുന്നതാണ് വൈറലായി മാറിയ ആ സീൻ. അതിലെ ചാമ്പിക്കോ എന്ന ഡയലോഗ് എങ്ങനെ വന്നതാണ് എന്ന് കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അമൽ നീരദ് വെളിപ്പെടുത്തിയത്.
ശരിക്കും സ്ക്രിപ്റ്റിൽ ഉള്ള ഒരു ഡയലോഗായിരുന്നില്ല അതെന്നും, ഷൂട്ടിംഗ് സമയത്തു തനിക്കു തോന്നിയ ഒരു ഇംപ്രവൈസേഷനാണ് അതെന്നും അമൽ നീരദ് പറയുന്നു. മമ്മുക്കയോട് അത് പറഞ്ഞപ്പോൾ അദ്ദേഹം അതങ്ങു ചെയ്തു എന്നും അമൽ പറഞ്ഞു. സംഘട്ടന രംഗവും ഫോട്ടോയെടുപ്പും കട്ട് ചെയ്ത് കാണിക്കുന്ന രംഗമാണ് അത്. അപ്പുറത്തു ചാമ്പുകയാണ് എന്നും, അതിനെ ഇപ്പുറത്ത് ഫോട്ടോയെടുപ്പുമായി കണക്ട് ചെയ്തപ്പോൾ മാച്ചായി വന്നത് ആണെന്നും അമൽ നീരദ് വിശദീകരിക്കുന്നു. ചാമ്പിക്കോ എന്നത് വളരെ പഴയ ഒരു പ്രയോഗമാണ് എന്നും താനൊക്കെ എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോൾ പൊതുവെ പറഞ്ഞിരുന്ന ഡയലോഗാണത് എന്നും അമൽ നീരദ് പറഞ്ഞു. ചാമ്പിക്കോ പ്രയോഗത്തിന് ഇത്രയും റീച്ച് പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.