[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അരുൺ വൈഗയുടെ ചിത്രത്തിലൂടെ അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു !

അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അൽഫോൺസ് പുത്രൻ സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഇത്തവണ സംവിധായകനായിട്ടല്ല പകരം അഭിനേതാവായിട്ടാണ് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് തന്റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയിൽ അൽഫോൺസ് അഭിനയിക്കുന്നത്. അരുൺ വൈഗയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ആകൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോക്ക് താഴെയായ് അരുൺ വൈഗ കുറിച്ച ഹൃദയസ്പർശിയായ വാക്കുകൾ ശ്രദ്ധനേടുന്നു.

“എനിക്ക് ഏറ്റവും കൂടുതൽ പ്രേമം തോന്നിയ സിനിമയാണ് ‘പ്രേമം’. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല, അതിൽ വർക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വിൽസൺ ഭായ് ശബരീഷ് ഭായ് എൻ്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹ്രുത്തുക്കൾ ആയി. ഇപ്പോ പുതിയ സിനിമയിൽ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും. അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്‌മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എൻ്റെ പുതിയ സിനിമയിൽ ഒരു കാമിയോ റോൾ അൽഫോൻസ് പുത്രൻ ഇന്നലെ ചെയ്തു… ആ ക്യാരക്ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസ്സിൽ. അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷൻ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങൾ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട… നേരത്തിനും പ്രേമത്തിനും ഗോൾഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടൻ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. വിളിച്ചപ്പോൾ വന്നതിന് ഹൃദയത്തിൽ നിന്നും നന്ദി… ശേഷം സ്ക്രീനിൽ.”

അജു വർഗ്ഗീസ്, അഷ്കർ അലി, വിശാഖ് നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2017 നവംബർ 24ന് റിലീസ് ചെയ്ത ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് അരുൺ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. 2022 ഫെബ്രുവരി 25ന് പുറത്തിറങ്ങിയ സൈജു കുറുപ്പ് ചിത്രം ‘ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍’ന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അൽഫോൺസ് പുത്രൻ കാമിയോ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മൈക്ക്’, ‘ഖൽബ്’, ‘ഗോളം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്റണി, ഇന്ദ്രൻസ്, Dr.റോണി, മനോജ്.കെ.യു, ബിലാൽ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, Dr. ചാന്ദിനി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. റോയിച്ചനായ് ജോണി ആൻ്റണിയും ടോണിയായ് രഞ്ജിത്ത് സജീവും എത്തുന്ന ഈ ചിത്രത്തിൽ ഏകയായ് സാരംഗി ശ്യാമും മൈക്കിളച്ചനായ് ഇന്ദ്രൻസും റോസ്സമ്മയായ് മഞ്ജു പിള്ളയും അന്നക്കുട്ടിയായ് സംഗീതയും മാധവനായ് മനോജ് കെ ജയനും വേഷമിടുന്നു. ഈരാറ്റുപേട്ട, മൂന്നാർ, കൊച്ചി, തിരുവനന്തപ്പുരം, ചെന്നൈ എന്നിവിടങ്ങൾ പ്രധാന ലോക്കേഷനുകളായ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, വട്ടവട എന്നിവിടങ്ങളിലായ് പുരോഗമിക്കുന്നു.

ഛായാഗ്രഹണം: സിനോജ് പി അയ്യപ്പൻ, ചിത്രസംയോജനം: അരുൺ വൈഗ, സംഗീതം: രാജേഷ് മുരുകേശൻ (നേരം, പ്രേമം), ഗാനരചന: ശബരീഷ് വർമ്മ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, കലാസംവിധാനം: സുനിൽ കുമാരൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: മെൽവി.ജെ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, അസ്സോസിയേറ്റ് ഡയറക്ടേർസ്: സുമേഷ് മുണ്ടയ്ക്കൽ, ഇനീസ് അലി, അസിസ്റ്റന്റ് ഡയറക്ടേർസ്: വിൻസ്, ശരത് കേദാർ, ഷിൻ്റോ ഔസേപ്പ് തെർമ്മ, ശാലിനി ശരത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, അസ്സോസിയേറ്റ് ക്യാമറാമാൻ: രാജ്‌കുമാർ, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ: വിഷ്ണു കണ്ണൻ, സുമേഷ്. കെ.ചന്ദ്രൻ, അസിസ്റ്റന്റ് ക്യാമറാമാൻ: അഫിൻ സേവ്യർ, ബിബിൻ ബേബി, സുധിൻ രാമചന്ദ്രൻ, അഭിരാം ആനന്ദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോഷ്.കെ.കൈമൾ, നിശ്ചല ഛായാഗ്രഹണം: ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ മാനേജർ: ഇന്ദ്രജിത്ത് ബാബു, പീറ്റർ അർത്തുങ്കൽ, നിധീഷ് പൂപ്പാറ, പരസ്യകല: ഓൾഡ് മങ്ക്സ്

webdesk

Recent Posts

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്…

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…

3 hours ago

നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷനുമായി ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…

1 day ago

പുതുമുഖങ്ങൾക്ക് അവസരവുമായി വീണ്ടും മലയാളസിനിമ: യു.കെ.ഓ.കെയുടെ സംവിധായകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…

2 days ago

കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…

5 days ago

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…

5 days ago

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ അൻബറിവ് മാസ്റ്റേഴ്സ്

ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…

5 days ago

This website uses cookies.