പ്രേമം എന്ന സൂപ്പർ വിജയം നമ്മുക്ക് സമ്മാനിച്ചതിന് ശേഷം പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ ഇത് വരെ വേറെ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല. 2015 ഇൽ ആണ് പ്രേമം പുറത്തിറങ്ങിയതും, മലയാള സിനിമയിലെ വലിയ വിജയങ്ങളിൽ ഒന്നായതും. ആ നിമിഷം മുതൽ അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം ഏതാണ് എന്നറിയാൻ ഉള്ള ആകാംക്ഷയിലാണ് ഓരോ സിനിമാ പ്രേമികളും. ഈ വർഷം തുടക്കത്തിൽ തന്നെ അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. താൻ അടുത്തതായി ഒരു തമിഴ് ചിത്രം ആണ് ഒരുക്കാൻ പോകുന്നത് എന്നായിരുന്നു അൽഫോൻസ് പുത്രന്റെ പ്രഖ്യാപനം.
നിവിൻ പോളി ആയിരിക്കും ഒരിക്കൽ കൂടി അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ നായകൻ ആവുക എന്ന് വാർത്തകൾ പരന്നു എങ്കിലും അൽഫോൻസ് പുത്രൻ തന്നെ അത് നിഷേധിച്ചു രംഗത്ത് വന്നിരുന്നു. നിവിൻ പോളി തന്റെ ഈ പ്രോജക്ടിന്റെ ഭാഗമല്ല എന്ന് അൽഫോൻസ് വളരെ വ്യക്തമായി തന്നെ പറയുകയും ചെയ്തു.
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത് ജയറാമിന്റെ മകനായ കാളിദാസ് ജയറാം ആയിരിക്കും അൽഫോൻസ് പുത്രന്റെ തമിഴ് ചിത്രത്തിൽ നായകൻ എന്നാണ്. കഴിഞ്ഞ വർഷം ഇറങ്ങിയ “മീൻ കുഴമ്പും മൺ പാനയും ” എന്ന തമിഴ് ചിത്രത്തിലൂടെ കാളിദാസ് ജയറാം തന്റെ തമിഴ് അരങ്ങേറ്റം കുറിച്ചിരുന്നു.
കാളിദാസ് നായകനായി മലയാളത്തിൽ അരങ്ങേറുന്ന എബ്രിഡ് ഷൈൻ ചിത്രമായ പൂമരത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാനിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അടുത്തതായി കാളിദാസൻ അൽഫോൻസ് പുത്രന്റെ തമിഴ് ചിത്രം ആയിരിക്കും ചെയ്യുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. അൽഫോൻസ് പുത്രൻ ചിത്രത്തിൽ കാളിദാസ് ആണോ നായകനെന്ന വിവരം ഇതുവരെ ഔദ്യോഗികമായി അവർ പ്രഖ്യാപിച്ചിട്ടില്ല.
നേരം എന്ന തമിഴ്- മലയാളം ദ്വിഭാഷാ ചിത്രവും പ്രേമം എന്ന മലയാള ചിത്രവും ആണ് അൽഫോൻസ് പുത്രൻ ഇത് വരെ ഒരുക്കിയത്. നിവിൻ പോളി നായകനായി എത്തിയ ഈ രണ്ടു ചിത്രവും ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം നടത്തിയ ചിത്രങ്ങൾ ആണ്.
തന്റെ അടുത്ത തമിഴ് ചിത്രം ഒരു മ്യൂസിക്കൽ എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് അൽഫോൻസ് പുത്രൻ വെളിപ്പെടുത്തിയത്. പ്രേമത്തിൽ ജോലി ചെയ്ത ക്യാമറാമാൻ ആനന്ദ് സി ചന്ദ്രൻ, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ എന്നിവർ ഈ വരുന്ന പുതിയ ചിത്രത്തിലും അൽഫോൻസ് പുത്രനൊപ്പം ഉണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.