മലയാള സിനിമയിൽ സംവിധായകനായും, എഴുത്തുക്കാരനായും, നിർമ്മാതാവായും, എഡിറ്ററായും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് അൽഫോൻസ് പുത്രൻ. എല്ലാ മേഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അൽഫോൻസ് പുത്രൻ മലയാള സിനിമയിലെ സകലകലാവല്ലഭവൻ തന്നെയാണ്. നിവിൻ പോളിയെ നായകനാക്കി 2013 ൽ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അൽഫോൻസ് പുത്രൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. രണ്ട് വർഷം കാത്തിരുന്നാണ് രണ്ടാമത്തെ ചിത്രമായ പ്രേമം സംവിധാനം ചെയ്തത്. നിവിൻ പോളി നായകനായിയെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. അൽഫോൻസ് പുത്രന്റെ ഒരു ചിത്രത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം അൽഫോൻസ് പുത്രൻ തന്നെയാണ്. തന്റെ പേരില്‍ നടിമാര്‍ക്കുള്‍പ്പടെ ലഭിക്കുന്ന വ്യജ ഫോണ്‍കോളിനെ കുറിച്ച് സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഫേസ്ബുക്ക് അക്കൗണ്ടിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇതിനോടകം ഏറെ ശ്രദ്ധ നേടുകയാണ്. വ്യാജ കോള്‍ വരുന്ന നമ്പറുകള്‍ അദ്ദേഹം വ്യക്തമായി കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അൽഫോൻസ് പുത്രൻ ആണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഫോൺകോളുകൾ സിനിമ മേഖയിലെ നടിമാർക്ക് പുറമേ ഒരുപാട് സ്ത്രീകൾക്ക് ലഭിച്ചതായി താൻ അറിഞ്ഞുവെന്ന് അൽഫോൻസ് പുത്രൻ വ്യക്തമാക്കി. മുകളിൽ കൊടുത്ത നമ്പറിലേക്ക് താനും വിളിച്ചു നോക്കിയെന്നും ഫോണ്‍ എടുത്തയാള്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് അവകാശപ്പെട്ടത്. ഈ നമ്പറുകളില്‍ നിന്ന് ഇത്തരം കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ദയവായി ശ്രദ്ധിക്കണം എന്നും സ്വകാര്യ വിവരങ്ങളോ, ഫോട്ടോകളോ, വീഡിയോകളോ നല്‍കരുത് അൽഫോൻസ് പുത്രൻ കുറിപ്പിൽ ആവശ്യപ്പെട്ടുകയുണ്ടായി. ഇത് തട്ടിപ്പാണന്നും വളരെ ശ്രദ്ധിക്കണമെന്നും വീണ്ടും അദ്ദേഹം ഓർമ്മപ്പെടുത്തുകയുണ്ടായി. അൽഫോൻസ് പുത്രന് പിന്തുണയുമായി ഒരുപാട് പേർ രംഗത്തെത്തിയിരിക്കുകയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.