മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാവുന്ന അൽഫോൻസ് പുത്രൻ ചിത്രം വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനും അൽഫോൻസ് പുത്രന്റെ അടുത്ത സുഹൃത്തുമായ കാർത്തിക് സുബ്ബരാജാണ് ഇതേ കുറിച്ചുള്ള നിർണ്ണായകമായ സൂചന നൽകിയത്. അൽഫോൻസ് പുത്രൻ പണ്ട് മുതൽ തന്നെ കടുത്ത മോഹൻലാൽ ആരാധകനാണെന്നും, തങ്ങൾ ഒരുമിച്ചു ചെന്നൈയിൽ താമസിക്കുമ്പോഴൊക്കെ അൽഫോൻസ് സംസാരിക്കുന്നത് മോഹൻലാൽ സിനിമകളെ കുറിച്ചും മമ്മൂട്ടി സിനിമകളെ കുറിച്ചുമാണെന്നും കാർത്തിക് സുബ്ബരാജ് ഓർത്തെടുക്കുന്നു. അൽഫോൻസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒരുപാട് വൈകാതെ തന്നെ ഉണ്ടാവുമെന്നും കാർത്തിക് സുബ്ബരാജ് വെളിപ്പെടുത്തി. ജാങ്കോ സ്പേസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് സുബ്ബരാജ് ഈ കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ, ലാലേട്ടന് വേണ്ടി താൻ ഒരു തിരക്കഥ എഴുതുകയാണെന്നും, കാർത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് പേട്ട എന്ന ഫാൻ ബോയ് ചിത്രം ഒരുക്കിയെങ്കിൽ അതിനും മുകളിൽ നിൽക്കുന്ന ഒരു ഫാൻ ബോയ് ചിത്രം ലാലേട്ടനെ വെച്ചൊരുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അൽഫോൻസ് പുത്രൻ വെളിപ്പെടുത്തിയിരുന്നു. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം തന്റെ മൂന്നാമത്തെ ചിത്രമായ ഗോൾഡുമായി എത്തുകയാണ് അൽഫോൻസ് പുത്രൻ. പൃഥ്വിരാജ് സുകുമാരൻ- നയൻതാര കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും. ഇത് കൂടാതെ ഫഹദ് ഫാസിൽ- നയൻതാര കൂട്ടുകെട്ടിൽ പാട്ട് എന്നൊരു ചിത്രം അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് നീണ്ടു പോയ ആ ചിത്രവും കൂടി പൂർത്തിയാക്കി കഴിഞ്ഞാവും തന്റെ മോഹൻലാൽ ചിത്രത്തിന്റെ ജോലികളിലേക്ക് അൽഫോൻസ് പുത്രൻ കടക്കുക.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.