കേവലം രണ്ടു ചിത്രങ്ങൾ കൊണ്ട് മലയാള സിനിമാ പ്രേമികളുടെ പ്രിയ സംവിധായകനായി മാറിയ പ്രതിഭയാണ് അൽഫോൻസ് പുത്രൻ. നേരം, പ്രേമം എന്നീ അൽഫോൻസ് പുത്രൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയതോടൊപ്പം കേരളത്തിന് പുറത്തും ഏറെ പ്രശംസ നേടിയെടുത്തു. അതിൽ തന്നെ പ്രേമം എന്ന ചിത്രം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറുകയും ചെയ്തു. യുവ താരം നിവിൻ പോളി ആയിരുന്നു ഈ രണ്ടു ചിത്രങ്ങളിലെയും നായക വേഷം ചെയ്തത്. എന്നാൽ പ്രേമം റിലീസ് ചെയ്ത് ഇപ്പോൾ നീണ്ട അഞ്ചു വർഷങ്ങൾ കഴിയുമ്പോഴും മറ്റൊരു ചിത്രം ചെയ്യാൻ അൽഫോൻസ് പുത്രന് സാധിച്ചിട്ടില്ല. കാളിദാസ് ജയറാമിനെ വെച്ച് പ്ലാൻ ചെയ്ത ഒരു ചിത്രം എന്തുകൊണ്ട് നടക്കാതെ പോയി എന്ന് വെളിപ്പെടുത്തുകയാണ് അൽഫോൻസ് പുത്രനിപ്പോൾ.
പ്രേമം കഴിഞ്ഞു താൻ പ്ലാൻ ചെയ്തത് കാളിദാസ് ജയറാം നായകനായ ഒരു സംഗീത ചിത്രമാണെന്നും എന്നാൽ അത് നടക്കാതെ പോയത് കാളിദാസിനെ തിരക്ക് മൂലമാണെന്നും അദ്ദേഹം പറയുന്നു. താൻ കാളിദാസിനെ ഈ ചിത്രവുമായി സമീപിച്ചപ്പോൾ പത്തോളം ചിത്രങ്ങൾക്ക് കാളിദാസ് ഡേറ്റ് കൊടുത്തിരിക്കുകയായിരുന്നു എന്നും അതുകൊണ്ട് തന്നെ ആ സമയത്തു അത് നടന്നില്ല എന്നും അൽഫോൻസ് പറഞ്ഞു. തന്റെ ഈ ഒരു ചിത്രത്തിന് വേണ്ടി മറ്റു ചിത്രങ്ങൾ നഷ്ട്ടപ്പെടുത്തണ്ട എന്നു താൻ തന്നെയാണ് കാളിദാസിനോട് പറഞ്ഞത് എന്നാണ് അൽഫോൻസ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രവും ഒരു മ്യൂസിക്കൽ ചിത്രമാണെന്നും അതിനു വേണ്ടി താനിപ്പോൾ സംഗീതം പഠിക്കുകയാണ് എന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.