നേരം എന്ന സൂപ്പർ ഹിറ്റും പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രവും മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി അൽഫോൻസ് പുത്രൻ പുതിയ ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിട്ടില്ല. എന്നാൽ അടുത്ത വർഷം മുതൽ ഒന്നിലധികം ചിത്രങ്ങൾ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അധികം വൈകാതെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നതും അദ്ദേഹമാണ്. അതിനു വേണ്ടിയുള്ള സംഗീത പഠനത്തിലായിരുന്നു അദ്ദേഹം. ഫഹദ് ചിത്രം കൂടാതെ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രവും താൻ രചിക്കുന്നുണ്ട് എന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താൻ അടുത്തിടെ കണ്ടതിൽ ഏറ്റവുമിഷ്ടപെട്ട ചിത്രമേതെന്നു വെളിപ്പെടുത്തുകയാണ് അദ്ദേഹം.
തമാശ എന്ന ഹിന്ദി ചിത്രം കണ്ടു ഒരുപാട് ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞു അദ്ദേഹമൊരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇംതിയാസ് അലി ഒരുക്കിയ ഈ രൺബീർ കപൂർ – ദീപിക പദുക്കോൺ ചിത്രത്തെ പ്രശംസിച്ചു അൽഫോൻസ് പുത്രനിട്ട ഫേസ്ബുക് പോസ്റ്റിലാണ് ഈ അടുത്തിടെ ഇറങ്ങിയതിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ചിത്രമേതെന്നു ഒരാരാധകൻ ചോദിച്ചത്. അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് സുധ കൊങ്ങര – സൂര്യ ചിത്രമായ സൂരറായ് പോട്രൂ എന്ന പേരാണ്. മലയാളി താരം അപർണ്ണ ബാലമുരളി, ഉർവശി എന്നിവരും അഭിനയിച്ച ഈ തമിഴ് ചിത്രം ഈ വർഷം പുറത്തു വന്ന ഏറ്റവും മികച്ച ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. ആമസോൺ പ്രൈം റിലീസ് ആയാണ് ഈ സൂര്യ ചിത്രം ആഴ്ചകൾക്കു മുൻപ് എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ചിത്രമായി സൂരറായ് പോട്രൂ മാറി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.