മലയാള സിനിമാലോകത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ചിത്രമാണ് പ്രേമം. അൽഫോൻസ് പുത്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിരവധി സംഭാവനകളാണ് സിനിമാ ലോകത്തിന് നൽകിയത്. നിവിൻ പോളി എന്ന നടന്റെ താരമൂല്യവും, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ തുടങ്ങിയ നായിക നടിമാരുടെ അരങ്ങേറ്റം, അന്യ ഭാഷകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രം അങ്ങനെ നിരവധി നേട്ടങ്ങളുടെ കഥയാണ് പ്രേമം എന്ന ചിത്രത്തിന് പറയാനുള്ളത്. അൽഫോൺസ് പുത്രൻ എന്ന ചലച്ചിത്രകാരന്റെ വൈഭവം പ്രേക്ഷകർ കണ്ടറിഞ്ഞ പ്രേമം എന്ന ചിത്രത്തെക്കുറിച്ച് ഏവർക്കും മികച്ച അഭിപ്രായമാണുള്ളത്. എന്നാൽ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത് കേരളത്തിനകത്തും പുറത്തും ഗംഭീര വിജയമായി മാറിയ പ്രേമത്തിനെ ഇപ്പോഴും അംഗീകരിക്കാത്തവർ സിനിമയ്ക്കുള്ളിൽ തന്നെയുണ്ട്, ചിത്രത്തിന്റെ വലിയ വിജയം ഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് അവർ കരുതുന്നു. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത കഥകൾ ചൊല്ലിടാം എന്ന മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
വിനയ് ഫോർട്ട്, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ തുടങ്ങിയ താരങ്ങൾ വീഡിയോയിൽ എത്തുന്നുണ്ട്. ഈ മ്യൂസിക്കൽ വീഡിയോയുമായി ബന്ധപ്പെട്ട അൽഫോൺസ് പുത്രൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ ആശ്ചര്യം ഉളവാക്കുന്ന തരത്തിലുള്ള ഒരു പരാമർശം ആരാധകർക്ക് കാണാൻ കഴിഞ്ഞു. 12 പേരോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും എന്നെ വിശ്വസിച്ചു, എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നത് ഇവർ അഞ്ചുപേർ മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റിൽ അൽഫോൺസ് പുത്രൻ പങ്കുവെച്ച ഈ പ്രസ്താവന പുതിയ ചർച്ചകൾക്ക് വഴി വെച്ചു. കമന്റുകൾക്ക് മറുപടികൾ നൽകാറുള്ള അൽഫോൻസ് പുത്രൻ ആരാധകന്റെ ഒരു ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തപ്പോൾ അദ്ദേഹം പങ്കു വച്ച പ്രസ്താവനയ്ക്ക് ഗൗരവം ഉണ്ടെന്ന് ഏവർക്കും മനസ്സിലായി.
ബാക്കി ഏഴ് പേരുടെ പേര് പറ മച്ചി. അൽഫോൻസ് പുത്രനെ വിശ്വാസമില്ലാത്ത ആരാണ് ഫിലിം ഫീൽഡിൽ ഇപ്പോഴുള്ളത്. എന്ന ചോദ്യത്തിനാണ് അൽഫോൺസ് പുത്രൻ വിശദീകരണം നൽകിയത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ഒരുപാട് പേരുണ്ട്. പ്രേമം എനിക്ക് പറ്റിയ അബദ്ധമാണ്, ഭാഗ്യത്തിന് ഹിറ്റ് അടിച്ചതാണ് എന്നൊക്കെ വിചാരിക്കുന്ന ആളുകൾ ഫിലിം ഫീൽഡിലും ഉണ്ട് പുറത്തുമുണ്ട്. അത് അവരുടെ കാഴ്ചപ്പാട് അല്ലേ ബ്രോ. അപ്പോൾ ഞാൻ അടുത്ത സിനിമ ചെയ്തു ഞെട്ടിക്കാൻ തോന്നും.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.