മലയാള സിനിമാ പ്രേമികൾ ഈ കഴിഞ്ഞ ഓണം സീസണിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ- നയൻതാര ടീം പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം വലിയ ഹൈപ്പാണ് ഉണ്ടാക്കിയത്. എന്നാൽ ചിത്രത്തിന്റെ ജോലികൾ തീരാൻ വൈകിയത് കൊണ്ട് അവസാന നിമിഷം ഗോൾഡ് ഓണത്തിനെത്തില്ല എന്ന് അൽഫോൻസ് പുത്രൻ അറിയിക്കുകയായിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇനിയെന്ന് റിലീസ് ചെയ്യുമെന്ന ആരാധകന്റെ ചോദ്യത്തിന്, ഇപ്പോൾ അൽഫോൻസ് പുത്രൻ നൽകിയ മറുപടി ഏറെ ശ്രദ്ധ നേടുകയാണ്.
തന്റെ ഫേസ്ബുക്ക് പേജിൽ കൂടി അൽഫോൻസ് പുത്രൻ നൽകിയ മറുപടി ഇങ്ങനെ, “കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തീയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്‍ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്‍ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. തിയ്യതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ക്ഷമിക്കണം..”.രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ക്യാമറയും ചലിപ്പിച്ച ഗോൾഡിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവഹിക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.