മലയാളത്തിന്റെ പ്രിയ സംവിധായകൻ അൽഫോൻസ് പുത്രൻ നമ്മുക്ക് സമ്മാനിച്ച രണ്ടു ചിത്രങ്ങളായ നേരവും പ്രേമവും പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങളാണ്. തന്റെ രണ്ടാമത്തെ ചിത്രമായ പ്രേമം റിലീസ് ചെയ്തിട്ടു അഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് അൽഫോൻസ് പുത്രൻ തന്റെ പുതിയ പ്രൊജെക്ടുകളെ കുറിച്ച് വെളിപ്പെടുത്തുന്നത്. നായകൻ ആരാണെന്നു തീരുമാനിച്ചിട്ടില്ലാത്ത ഒരു മ്യൂസിക്കൽ ചിത്രവും അതുപോലെ മോഹൻലാലിനെ നായകനാക്കി ഒരു വലിയ ചിത്രവുമാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത് എന്ന് അദ്ദേഹം ദി ക്യൂ ചാനലിന് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു മികച്ച എഡിറ്റർ കൂടിയായ അദ്ദേഹമാണ് ബ്ലോക്ക്ബസ്റ്ററായ മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒപ്പത്തിന്റെയും അതുപോലെ ഇനി റിലീസ് ചെയ്യാൻ പോകുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാരിന്റേയും ട്രൈലെർ എഡിറ്റ് ചെയ്തത്. മോഹൻലാൽ, പ്രിയദർശൻ എന്നിവരുമായി വളരെ നല്ല ബന്ധം പുലർത്തുന്ന അൽഫോൻസ് പുത്രൻ പറയുന്നത് മരക്കാർ തുടങ്ങുന്നതിനു മുൻപ് തന്നെ ട്രൈലെർ താൻ ചെയ്യില്ലേ എന്ന് പ്രിയൻ സർ ചോദിച്ചിരുന്നു എന്നാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാരിന്റെ ട്രൈലെർ കട്ട് ചെയ്തപ്പോൾ താൻ കണ്ടത് വെച്ച് ചിത്രത്തെ കുറിച്ച് തന്റെ അഭിപ്രായം അൽഫോൻസ് പുത്രൻ പങ്കു വെച്ചു.
ഇരുപത്തിനാലു വർഷം മുൻപ് കാലാപാനി എന്ന ചിത്രം വമ്പൻ കാൻവാസിലൊരുക്കി, അതിന്റെ നിലവാരം കൊണ്ടും സാങ്കേതിക പൂർണ്ണത കൊണ്ടും ഇന്ത്യൻ സിനിമയെ ഞെട്ടിച്ച സംവിധായകനാണ് പ്രിയദർശൻ. കാലാപാനിയുടെ ഇരട്ടി വലിപ്പമുള്ള കാൻവാസിൽ ഇന്നത്തെ സാങ്കേതിക വിദ്യകൾ മികച്ച രീതിയിൽ ഉപയോഗിച്ച് കൊണ്ട്, ചെയ്തിരിക്കുന്ന ഒരു സിനിമയാണ് മരക്കാർ എന്നും, കണ്ടു കഴിയുമ്പോൾ ഇതെന്താണ് ഈ വരുന്നത് എന്ന് ചിന്തിച്ചു പോകുന്ന തരത്തിൽ അദ്ദേഹം അതൊരുക്കിയിട്ടുണ്ടെന്നും അൽഫോൻസ് പുത്രൻ പറയുന്നു. ബാക്കിയെല്ലാം പ്രേക്ഷകർ തീയേറ്ററിൽ പോയി കണ്ടു വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.