പ്രശസ്ത മലയാള സംവിധായകൻ അൽഫോൻസ് പുത്രൻ ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിനായി സംഗീത പഠനത്തിലാണ്. നേരം, പ്രേമം എന്നീ നിവിൻ പോളി ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രനൊരുക്കാൻ പോകുന്നത് ഒരു മ്യൂസിക്കൽ ചിത്രമാണ്. ഈ ചിത്രത്തിലെ നായകൻ ആരാണെന്നു ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ബ്ലോക്ക്ബസ്റ്ററായ പ്രേമം റിലീസ് ചെയ്തു കഴിഞ്ഞു അഞ്ചു വർഷമായിട്ടും അൽഫോൻസ് പുത്രൻ പുതിയ ചിത്രങ്ങൾ ഒന്നും ചെയ്തില്ല. അതിനിടക്ക് കാളിദാസ് ജയറാം, മോഹൻലാൽ, മമ്മൂട്ടി, അരുൺ വിജയ് എന്നിവരെയൊക്കെ വെച്ച് പ്രൊജെക്ടുകൾ ആലോചിച്ചിരുന്നു എന്നും എന്നാൽ അവയൊന്നും നടന്നില്ല എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇപ്പോഴിതാ താനൊരു മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ കൂടി എഴുതിക്കൊണ്ടിരിക്കുകയാണ് എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. കഴിഞ്ഞ ദിവസം ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് അൽഫോൻസ് പുത്രൻ ഇത് വെളിപ്പെടുത്തിയത്.
കടുത്ത രജനികാന്ത് ആരാധകനായ കാർത്തിക് സുബ്ബരാജ് പേട്ട ഒരുക്കിയത് പോലെ കടുത്ത മോഹൻലാൽ ആരാധകനായ താൻ ഒരുക്കാൻ പോകുന്നതും ഒരു ഫാൻ ബോയ് പടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാലേട്ടന് വേണ്ടി ഒരുഗ്രൻ കഥ കണ്ടെത്തിയിട്ടുണ്ടെന്നും അതിന്റെ തിരക്കഥാ രചനയും ഒരു വശത്തു കൂടെ പുരോഗമിക്കുകയാണെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രൊജക്റ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും അടുത്ത മ്യൂസിക്കൽ ചിത്രത്തിന് ശേഷം മിക്കവാറും താനൊരുക്കുന്നതു മോഹൻലാൽ ചിത്രമായിരിക്കുമെന്ന സൂചനയാണ് അൽഫോൻസ് പുത്രൻ നൽകുന്നത്. മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രങ്ങളായ ഒപ്പം, മരക്കാർ എന്നിവയുടെ ട്രൈലെർ ഒരുക്കിയത് അൽഫോൻസ് പുത്രനാണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ആശീർവാദ് സിനിമാസ് തീയേറ്ററുകളിൽ എത്തിക്കുന്ന അടുത്ത അഞ്ച് ചിത്രങ്ങളുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ആശീർവാദ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ ഇന്ന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ്…
ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന "ഐഡന്റിറ്റി" 2025…
വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ 'ആനന്ദ് ശ്രീബാല' മികച്ച പ്രതികരണത്തോടെ പ്രദർശന വിജയം നേടുന്നു. സൂപ്പർതാര അലങ്കാരങ്ങൾ ഇല്ലാതെ…
ക്യൂബ്സ് എന്റർടെയ്ന്‍മെന്‍റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാർക്കോ ക്രിസ്മസ് റിലീസായി…
പുഷ്പ 2വിന്റെ കേരളാ പ്രമോഷൻ പ്രമാണിച്ച് അല്ലു അർജുൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. വമ്പൻ ആരാധക വൃന്ദമാണ് അല്ലു…
This website uses cookies.