മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൻസ് പുത്രൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. നേരം, പ്രേമം എന്നീ വലിയ ഹിറ്റുകൾക്കു ശേഷം അൽഫോൻസ് ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇടയ്ക്കു ഇടയ്ക്കു അൽഫോൻസ് പുത്രൻ തന്റെ ഫേസ്ബുക് പേജിലിടുന്ന പോസ്റ്റുകളിലൂടെ വലിയ ശ്രദ്ധ നേടാറുണ്ട്. പതിവ് പോലെ ഇപ്പോൾ അദ്ദേഹമിട്ട ഒരു പോസ്റ്റ് വൈറലായി മാറുകയാണ്. ഉലകനായകൻ കമൽ ഹാസനോടുള്ള ഒരഭ്യർത്ഥന പോലെയാണ് ഇത്തവണ അദ്ദേഹം ഫേസ്ബുക് പോസ്റ്റിട്ടിരിക്കുന്നത്. കമൽ ഹാസൻ വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചു നടക്കാതെ പോയ മരുതനായകം എന്ന ചിത്രം എങ്ങനെയെങ്കിലും ചെയ്‌തെടുക്കണം എന്നാണ് അൽഫോൻസ് പുത്രന്റെ അഭ്യർത്ഥന.
തന്റെ ഈ ഫേസ്ബുക് പോസ്റ്റിനു മുപ്പതിനായിരം ലൈക്സ് കിട്ടിയാൽ താങ്കൾ ഈ ചിത്രം ചെയ്യുമോ എന്നും അൽഫോൻസ് പുത്രൻ ചോദിക്കുന്നുണ്ട്. സാറിന് ഇഷ്ടമുള്ള രീതിയിൽ വേണം ഈ ചിത്രം ചെയ്യാനെന്നും, പ്രശസ്തമായ ആൽക്കമിസ്റ്റ് എന്ന പുസ്തകത്തിലെ വാചകം പോലെ, ഒരു കാര്യം നമ്മൾ പൂർണ്ണമായ മനസ്സോടെ ആഗ്രഹിച്ചാൽ, അതിനു വേണ്ടി ശ്രമിച്ചാൽ, അത് നടത്തി തരാൻ ലോകം മുഴുവൻ നമ്മുക്കൊപ്പം നിൽക്കുമെന്നും അൽഫോൻസ് പറയുന്നു. കമൽ ഹാസൻ ഉലക നായകനായത് കൊണ്ട്, അദ്ദേഹം അതാഗ്രഹിച്ചാൽ ഈ ലോകം തന്നെ മനസ്സ് കൊണ്ട് അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നും അൽഫോൻസ് കുറിച്ചു. നേരത്തെ കമൽ ഹാസൻ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങാന്‍ പ്രപഞ്ചത്തിലെ സകല ദൈവങ്ങളോടും താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ആ സ്‌കൂളില്‍ ഭാരതി രാജാ മുതല്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് വരെയുള്ളവര്‍ വന്ന് ക്ലാസ് എടുക്കട്ടെയെന്നും അദ്ദേഹം കുറിച്ചിരുന്നു.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.